Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:53 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, human wall, udf, muraleedharan, i2inews

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ യു ഡി എഫ് അണികൾ പങ്കെടുത്തത് ഗൗരവത്തോടെ കാണണമെന്ന് കെ മുരളീധരൻ എംപി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് വേണ്ട വിധം നേതൃത്വം നൽകാൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.യു ഡി എഫിന് സ്ഥിരമായി വോട്ടു ചെയ്യുന്നവർ പോലും എൽ ഡി എഫിന്റെ മനുഷ്യശൃംഖലയിൽ അണിനിരന്നു. ഭയപ്പെട്ടു പോയ ന്യൂനപക്ഷങ്ങൾക്ക് രക്ഷകരാകാൻ യു ഡി എഫിന് കഴിഞ്ഞില്ലെന്നും മുരളീധരൻ വിമർശിച്ചു.

കെ പി സി സി ഭാരവാഹി പട്ടികയെ ചൊല്ലി കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും തമ്മിൽ വാക് പോര് ഉടലെടുത്തിരുന്നു. ബൂത്ത് പ്രസിഡന്റ് ആകാൻ പോലും യോഗ്യതയില്ലാത്തവർ ഭാരവാഹികളാകുന്നുവെന്നും ഇത് പാർട്ടിക്ക് ദോഷമാകുമെന്നുമാണ് മുരളി പറഞ്ഞത്.

എന്നാൽ അവരവരുടേതായ മേഖലകളിൽ ഉത്തരവാദിത്വവും മികവും കാഴ്ച വെച്ചവരെയാണ് ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ പി സി സി ഭാരവാഹി യോഗത്തിലാണ് മുല്ലപ്പള്ളിയുടെ വാക്കുകൾ. യോഗത്തിലേക്ക് മുരളീധരനെ ക്ഷണിച്ചിട്ടില്ല

Readers Comment

Add a Comment