Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍ക്ക് കാബിനറ്റ് പദവി നല്കുന്നത് കേരളചരിത്രത്തില്‍ കേട്ടുകേഴ്‌വിപോലും ഇല്ലാത്ത കാര്യമാണെന്നു  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രളയസെസ് പിരിക്കുന്നത് ഇത്തരം ധൂര്‍ത്തിനാണ്.
മന്ത്രിയുടെ കാബിനറ്റ് റാങ്കോടെയാണ് ആറ്റിങ്ങലില്‍ നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ചു തോറ്റ എ. സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചിരിക്കുന്നത്. വീട്, കാര്‍, സ്റ്റാഫ്,  ഡ്രൈവര്‍, അലവന്‍സുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കനത്ത ശമ്പളത്തോടൊപ്പം  നല്‌കേണ്ടിവരും. ഡല്‍ഹിയില്‍ നിന്നു കാര്യങ്ങള്‍ നേടാനാണെങ്കില്‍ സര്‍വസജ്ജമായ കേരള ഹൗസും അനുഭവസമ്പത്തുള്ള പ്രഗത്ഭരായ ഐഎഎസുകാരുമുണ്ട്. അവര്‍ക്കില്ലാത്ത എന്തു പ്രാഗത്ഭ്യമാണ് ഒരു തോറ്റ സ്ഥാനാര്‍ത്ഥിക്കുള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.
സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയും മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തെത്തിയിട്ടും പ്രളയബാധിതര്‍ക്ക് സഹായമൊന്നും ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്തിനു പുതിയ വഴികള്‍ കണ്ടെത്തുന്നത്. പതിനായിരം രൂപയ്ക്കുപോലും കാത്തിരിക്കുന്ന ആയിരക്കണക്കിനു പ്രളയബാധിതര്‍ കേരളത്തിലുണ്ട്. ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന കാരുണ്യപദ്ധതി നിര്‍ത്തലാക്കി. ഷുഹൈബ് വധക്കേസില്‍ സിപിഎം കൊലയാളികളെ രക്ഷിക്കാന്‍ 56 ലക്ഷം രൂപ നല്കിയാണ് ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കുമതി ചെയ്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു.  
സിപിഎമ്മുകാര്‍ കരിഓയില്‍ ഒഴിച്ച ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കില്‍ നിന്നും ലോകബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിനു പുറമെ, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് 9.5% പലിശയ്ക്ക്  മസാല ബോണ്ട് ഇറക്കി കടമെടുക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പരിവാരങ്ങളും ലണ്ടനില്‍ പോയത്. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെപ്പോലും കടക്കെണിയിലാഴ്ത്തുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഇതുപോലെ താറുമാറായ മറ്റൊരു കാലഘട്ടമില്ലെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Readers Comment

Add a Comment