Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:23 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, ramesh chennithala , press conference, i2inews

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ സര്‍ക്കാര്‍ രഹസ്യമായി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പുറമെ  നിയമത്തെ എതിര്‍ക്കുമ്പോഴും രഹസ്യമായി നിയമം നടപ്പാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മോദിയും അമിത്ഷായും കഴിഞ്ഞാല്‍ ജനങ്ങളെ കബളിപ്പിക്കുന്നതില്‍ മൂന്നാമന്‍ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലുള്ള രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.യു എ പി എ നിയമത്തെ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും  പല തവണ തള്ളി പറഞ്ഞിട്ടുള്ളതാണ് .അലനും തഹയ്ക്കും എതിരെ എന്തിനാണ് ഇ നിയമം ചുമത്തിയതെന്നു മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയില്ലയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി .പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങളെന്നും , അഞ്ച് വർഷം മുൻപ് നടന്ന വോട്ടർപട്ടിക  ഉപയോഗിച്ച് ഇപ്പോൾ വോട്ട് നടത്തുന്നത് ശെരിയെല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി .

Readers Comment

Add a Comment