Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ 7 ദേശിയ പാർട്ടികളുടെ 2016 - 17, 2017 - 18 സാമ്പത്തിക വർഷങ്ങളിലെ ആസ്തിയും ബാധ്യതയും താരതമ്യം ചെയ്ത് ADR (അസോസിയേഷൻ ഫോർ ഡെമോക്രറ്റിക്ക് റിഫോംസ്) ഇന്ന് പുറത്ത് വിട്ട പുതിയ കണക്കുകളിലെ ശ്രദ്ധേയം ആയ വസ്തുതകൾ ഇങ്ങനെ.

2016-17 ൽ ബി ജെ പി യുടെ ആസ്തി 1213.13 കോടി. 2017-18 ൽ ഇത് 22.27% വർദ്ധിച്ച് 1483.35 കോടി ആയി.

2016-17 ൽ കോൺഗ്രസിന്റെ ആസ്തി 854.75 കോടി. 2017-18 ൽ ഇത് 15.26% കുറഞ്ഞ് 724.35 കോടി ആയി ഇടിഞ്ഞു.

2016-17 ൽ സി പി എം ന്റെ ആസ്തി 463.76 കോടി. 2017-18 ൽ ഇത് 482.1 കോടി ആയി വർദ്ധിച്ചു. സി പി യുടെ ആസ്തി ഈ സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 10.88 കോടിയും 11.49 കോടിയും ആണ്.

---------------------------------------------------------------

2016-17 ൽ കോൺഗ്രസിന്റെ ബാധ്യത 461.73 കോടി ആയിരുന്നു. ഇത് 2017-18 ൽ 324.2 കോടി ആയി കുറഞ്ഞു.

2016-17 ൽ ബി ജെ പിയുടെ ബാധ്യത 20.03 കോടി ആയിരുന്നു എങ്കിൽ തൊട്ട് അടുത്ത സാമ്പത്തിക വർഷം ഇത്  21.38 കോടി ആയി ഉയർന്നു.

സി പി എം ന്റെ ബാധ്യതയിൽ 3.02 കോടിയുടെ കുറവ് ഉണ്ടായപ്പോൾ സി പി യുടെ ബാധ്യതയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി.

---------------------------------------------------------------

രാജ്യത്ത് ഏറ്റവും കൂടുതൽ കരുതൽ ധനം ഉള്ള ദേശിയ പാർട്ടി ബി ജെ പി ആണ്. 2017-18 ൽ ബി ജെ പി യുടെ കരുതൽ ധനം 1461.97 കോടി. രണ്ടാം സ്ഥാനം ബി എസ് പി ക്ക്.

കരുതൽ ധനത്തിന്റെ കാര്യത്തിൽ കോൺഗ്രസിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി സി പി എം തുടർച്ച ആയി രണ്ടാം വർഷവും മൂന്നാം സ്ഥാനം നിലനിറുത്തി. സി പി എമ്മിന്റെ കരുതൽ ധനം 479.58 കോടി ആണ്. കോൺഗ്രസിന്റേത് 400.15 കോടിയും.

Readers Comment

Add a Comment