Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരം ജയിച്ചേ മതിയാകൂ എന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. മുന്‍ പ്രസിഡന്റും നെഹ്രു സെന്റര്‍ ചെയര്‍മാനുമായ എം.എം.ഹസന്‍ രാജ്ഭവനു മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസത്തിന്റെ സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണിത്. ഇതില്‍ തോറ്റാല്‍ ഇന്ത്യാ മഹാരാജ്യവും 130 കോടി ജനങ്ങളുമാണ് തോല്‍ക്കുന്നത്. പോരാടി നേടിയ സ്വാതന്ത്ര്യം മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ അടിയറവുവയ്ക്കാനുള്ളതല്ല. ജനങ്ങളെ തമ്മിലടിപ്പിച്ച് ഇന്ത്യയെ വിഭജിക്കാനാണ് മോദിയും ഷായും ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ചും വിയോജിച്ചും പല നിയമങ്ങളും സ്വതന്ത്ര ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ എതിര്‍പ്പാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നു വന്നത്. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്.എതിര്‍ശബ്ദങ്ങളെ അക്രമികളെ കൊണ്ട് അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. കേരള ഗവര്‍ണ്ണറുടെ നടപടികള്‍ പദവിക്ക് നിരക്കാത്തത്. മറ്റുസംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ക്ക് ഇല്ലാത്ത അത്യുത്സാഹമാണ് പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുന്നതില്‍ കേരള ഗവര്‍ണ്ണര്‍ക്കുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം,ഡോ. ഗബ്രിയല്‍ മാര്‍ ഗ്രിഗോറിയസ്, ഇബ്രാഹിം മൗലവി,തമ്പാനൂര്‍ രവി, പാലോട് രവി, എന്‍.ശക്തന്‍, എം.വിന്‍സന്റ് എം.എല്‍.എ, പന്തളം സുധാകരന്‍, വര്‍ക്കല കഹാര്‍, എം.എ.ലത്തീഫ്, എം.ആര്‍.തമ്പാന്‍,പി.എസ്.പ്രശാന്ത്,എന്‍.എസ്.നുസൂര്‍,ജെ.എസ്.അഖില്‍, കാട്ടൂര്‍ നാരായണപിള്ള, വിളക്കുടി രാജേന്ദ്രന്‍, സുദര്‍ശനന്‍ കാര്‍ത്തികപറമ്പില്‍,മണക്കാട് സുരേഷ്, സൈമണ്‍ അലക്‌സ്, സി.എം.നജീബ്, പി.എസ്.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
24.47°C








