Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആക്ഷേപവുമായി ഡിവൈഎഫ്‌ഐ പൊലീസിൽ പരാതി നൽകി. എറണാകുളം വടക്കൻ പറവൂരിൽ സെൻകുമാർ നടത്തിയ പ്രസംഗത്തിൽ ജെഎൻയു വിലെ വിദ്യാർത്ഥിനികളെ മോശമായി ചിത്രീകരിച്ചെന്നാണ് പരാതി. പറവൂർ സബ് ഇൻസ്‌പെക്ടർക്കാണ് ഡിവൈഎഫ്‌ഐപറവൂർ ബ്ലോക്ക് സെക്രട്ടറി സന്ദീപാണ് പരാതി നൽകിയിരിക്കാന്നത്.

ഇന്നലെ വടക്കൻ പറവൂർ പാർക്ക് ഗ്രൗണ്ടിൽ ടിപി സെൻകുമാർ നടത്തിയ ഈ പ്രസംഗത്തിനെതിരെയാണ് ഡിവൈഎഫ്‌ഐ പറവൂർ ബ്ലോക്ക് സെക്രട്ടറി പോലീസിൽ പരാതി നൽകിയത്. സെൻകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാണ് പരാതി. പ്രസംഗത്തിൽ സെൻകുമാർ ഡിവൈഎഫ്‌ഐ വി ലെ വിദ്യാർത്ഥിനികളെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ, പരാതി പരിശോധിച്ചെന്നും. പ്രാഥമിക പരിശോധനയിൽ സെൻകുമാറിനെതിരെ കുറ്റം ചുമത്താൻ കഴിയില്ലെന്നുമാണ് പൊലീസ് ഭാഷ്യം.

Readers Comment

Add a Comment