Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ സെക്രട്ടറിയേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും നടത്തുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയത്ന പരിപാടി വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തീവ്രയത്നം വെറും യാന്ത്രികമായി നടപ്പാക്കാന്‍ ഉദ്ദേശിച്ചല്ല. മറിച്ച്, പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നവിധം അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. അതുകൊണ്ടുതന്നെ, അവരുടെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി പരിഹാരം കാണാന്‍ ഈ കാലയളവ് വിനിയോഗിക്കണം. ഒന്നോ അതില്‍ കൂടുതലോ അവധി ദിവസങ്ങള്‍ ഫയല്‍ തീര്‍പ്പാക്കുന്നതിനായി മാത്രം മാറ്റിവച്ച് ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവുമോ എന്ന് പരിശോധിക്കണം.
ഏതു നയപരമായ തീരുമാനവും ജനങ്ങൾക്ക് എന്തുനേട്ടമുണ്ടാക്കും എന്ന് കണക്കിലെടുത്ത് ഫയലുകള്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജനങ്ങളാണ് എറ്റവും വലിയ അധികാരികളെന്ന ധാരണയോടെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ സംവിധാനത്തെ രൂപപ്പെടുത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചല്ല, മറിച്ച് പ്രശ്നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഫയലുകള്‍ കൈകാര്യം ചെയ്യണം. പൊതുജനങ്ങളുടെ സന്ദര്‍ശനസമയത്ത് ഉദ്യോഗസ്ഥര്‍ കഴിയുന്നത്ര സീറ്റിലുണ്ടാകേണ്ടതുണ്ട്.
പ്രോഗ്രസ്സ് റിപ്പോര്‍ട്ടില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ 2020 ജൂണ്‍ മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഒരോ വകുപ്പും ഏറ്റെടുത്ത പദ്ധതികള്‍, നടപ്പിലാക്കുന്ന ക്ഷേമപദ്ധതികള്‍ എന്നിവ അവലോകനം ചെയ്യുന്നതിന് സെക്രട്ടറിയേറ്റില്‍ വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനമുണ്ടാകണം. നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ മികച്ച വികസന മാതൃകകള്‍ പരമാവധി ആവിഷ്ക്കരിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് / വകുപ്പ് സെക്രട്ടറിമാര്‍ക്ക് കഴിയേണ്ടതുണ്ട്. കേരളത്തിന്‍റെ വികസനത്തിന് അനിവാര്യമായ പദ്ധതികള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ഒരോ ഉദ്യോഗസ്ഥരുടെയും ബാധ്യതയാണ്. ഭരണഭാഷ മലയാളമാക്കിയെങ്കിലും ഫയലുകള്‍ ഇംഗ്ലീഷില്‍ കൈകാര്യം ചെയ്യുന്ന രീതിയുണ്ട്. അത് ഒഴിവാക്കണം. സുപ്രീംകോടതി വിധി പോലും പ്രാദേശിക ഭാഷയില്‍ ലഭ്യമാകുന്ന കാലമാണിതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
ജീവനക്കാര്‍ക്ക് അവകാശപ്പെട്ട പ്രമോഷനുകള്‍ കൃത്യസമയത്ത് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കണം. സെക്രട്ടറിയേറ്റിലെ എല്ലാ ജീവനക്കാര്‍ക്കും സമാനമായ രീതിയില്‍ ജോലി വിഭജനം നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ഡെപ്യൂട്ടേഷന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനാണെന്ന ധാരണയോടെ ഇടപെടലുണ്ടാവണം. വകുപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും മടിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലപ്രദമായ ഇടപെടല്‍ നടത്തി വകുപ്പുകളെ ക്രിയാത്മകമായി ചലിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്‍റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി. ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
25.9°C








