Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, kanam, cpm, i2inews

ടിപി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനിരുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സിപിഎം വിലക്ക്. ഓര്‍ക്കാട്ടേരിയില്‍ അടുത്ത മാസമാണ് പരിപാടി നടക്കാനിരുന്നത്. കാനം രാജേന്ദ്രന്‍ പിന്മാറിയത് സിപിഎം വിലക്കിയത് കൊണ്ടാണെന്ന് ആരോപണം ശക്തമായിരിക്കുകയാണ്. ജനുവരി രണ്ടിന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പരിപാടിയില്‍ കാനം രാജേന്ദ്രന്‍ പങ്കെടുക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ പിന്നീട് പിന്മാറുകയായിരുന്നുവെന്ന് ആര്‍എംപി നേതാവ് എന്‍ വേണു വെളിപ്പെടുത്തി.

സിപിഎം ഇടപെട്ട് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഘടകകക്ഷികളെ വിലക്കിയെന്നും വേണു പറഞ്ഞു. സിപിഐയ്ക്ക് പുറമെ സിപിഎം ഘടകകക്ഷിയായ ജനതാദള്‍ നേതാക്കളും പരിപാടിയില്‍ നിന്ന് പിന്മാറിയെന്ന് ആര്‍എംപി നേതാക്കള്‍ പറഞ്ഞു. അതേസമയം മറ്റൊരു പരിപാടി ഉള്ളത് കൊണ്ടാണ് ടിപി അനുസ്മരണത്തില്‍ പങ്കെടുക്കാത്തത് എന്നാണ് കാനത്തിന്റെ വിശദീകരണം. ക്ഷണിച്ചപ്പോള്‍ തന്നെ അസൗകര്യം വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറയുന്നു 

Readers Comment

Add a Comment