Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിങ്ങൾ ഞങ്ങളെ പൗരൻമാരായി കാണുന്നില്ലെങ്കിൽ നിങ്ങളെ ഞങ്ങൾ ഗവൺമെന്റായും കാണുന്നില്ലെന്ന് മോദി സർക്കാരിനോട് സിപിഐ ദേശീയ കൗൺസിൽ അംഗവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാർ. പൗരത്വനിയമഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ ബിഹാറിൽ ബന്ദിനും കനയ്യ ആഹ്വാനം ചെയ്തു.

പാര്‍ലമെന്റിൽ നിങ്ങൾക്ക് ഭൂരിപക്ഷമുണ്ടെങ്കിലും തെരുവിൽ ഞങ്ങൾക്കാണ് ഭൂരിപക്ഷമെന്നും കനയ്യ പറഞ്ഞു. ഇത് ഹിന്ദുക്കളുടെയോ മുസ്ലീങ്ങളുടെയോ പോരാട്ടമല്ലെന്നും കനയ്യ കൂട്ടിച്ചേർത്തു. ഇത് സവർക്കറിന്റെ രാജ്യമല്ല മറിച്ച് അംബേദ്ക്കറിന്റെയും ഭഗത് സിങിന്റെയും രാജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീരഭാഷയിൽ നിന്നും വസ്ത്രത്തിൽ നിന്നും ഞങ്ങൾക്ക് പ്രതിഷേധക്കാരെ മനസിലാക്കാമെന്നാണ് മോദി പറയുന്നത്. നിങ്ങളുടെ മനസിലുള്ളത് ഞങ്ങൾക്ക് വ്യക്തമായി മനസിലാകുന്നുണ്ടെന്നും കനയ്യ പറഞ്ഞു. ആസാദി ഗാനം പാടിയും മുദ്രാവാക്യം മുഴക്കിയും കനയ്യ തന്റെ മുന്നിലുണ്ടായിരുന്ന ജനസമുദ്രത്തെ ആവേശഭരിതരാക്കി.

Readers Comment

Add a Comment