Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum ,election, bjp, i2inews

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി.

വൈക്കം നഗരസഭ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലെ തെരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. ബിജെപിയുടെ കെ ആര്‍ രാജേഷ് 79 വോട്ടിനാണ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.തൃശൂര്‍ മുല്ലശ്ശേരിയില്‍ എല്‍ഡിഎഫിന്റെ സീറ്റും ബിജെപി പിടിച്ചെടുത്തു. 20 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ടി.ജി. പ്രവീണ്‍ ആണ് വിജയിച്ചത്.സംസ്ഥാനത്ത് 12 ജില്ലകളിലായി 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലാണ് കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടന്നത്.

Readers Comment

Add a Comment