Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:33 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, mullapally ramachandran, i2inews

പൗരത്വ  നിയമ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മതവിവേചനം  നടപ്പാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയാണ് ഈ കരിനിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തത്. . മുസ്ലീം ജനവിഭാഗം ആശങ്കയിലാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വമെന്ന ആശയത്തെ പരിപൂര്‍ണ്ണമായി തകര്‍ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിക്കാനാവില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനകള്‍ അതില്‍ നിന്ന് പിന്‍മാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Readers Comment

Add a Comment