Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, alan, thaha, cpm, i2i news

കമ്മ്യൂണിസ്റ്റ് ഭീകര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കള്‍ക്ക് കമ്മ്യൂണിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് സി.പി.എം. അറസ്റ്റിലായ അലനും താഹയ്ക്കും കമ്മ്യൂണിസ്റ്റ് ഭീകരരുമായി അടുത്ത ബന്ധമുണ്ട്. ഇവര്‍ക്കെതിരായ തെളിവുകള്‍ സത്യമാണെന്നും പോലീസ് കെട്ടിച്ചമച്ചതല്ലെന്നും സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേംനാഥ് പറഞ്ഞു. പന്നിയങ്കരയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

അലന്റെയും താഹയുടെയും വീട്ടില്‍ പാര്‍ട്ടി പ്രവർത്തകരുടെ സാന്നിധ്യത്തില്‍ ആയിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകള്‍ ഇരുവരുടെയും ഭീകര ബന്ധം വെളിപ്പെടുത്തുന്നതാണ്. പോലീസ് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ഭീകര അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന താഹയുടെ ആരോപണം തെറ്റാണ്. പോലീസ് ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് താഹ മുദ്രാവാക്യം വിളിച്ചതെന്നും പ്രേംനാഥ് കൂട്ടിച്ചേര്‍ത്തു.

Readers Comment

Add a Comment