Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനും അമ്പത്തിരണ്ടുകാരിയെ ആക്രമിച്ചതിനും അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് 21 ദിവസങ്ങള്‍ക്കു ശേഷം ഹൈക്കോടതി ജാമ്യം. പമ്പയിലേക്ക് പൊലീസ് വിലക്കു ലംഘിച്ച് പോകാന്‍ ശ്രമിച്ച സുരേന്ദ്രന്‍ അറസ്റ്റിലായത് നവംബര്‍ 17 ശനിയാഴ്ചയാണ്. കര്‍ശന ഉപാധികളോടെയാണ് ഹോക്കോടതി ജാമ്യം.
1. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ കടക്കരുത്.
2. രണ്ടുലക്ഷം രൂപയുടെ ബോണ്ട്
3. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം
4. രണ്ട് ആള്‍ ജാമ്യം
5. സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടരുത്
സുരേന്ദ്രന് ജാമ്യം ലഭിക്കുന്നതിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍;
1. സുരേന്ദ്രനും പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള ടെലിഫോണ്‍ സംഭാഷണ രേഖകള്‍
2. പ്രകോപനപരമായ ഫേസ് ബുക് പോസ്റ്റ്
3. അക്രമത്തില്‍ പരിക്കേറ്റവരുടെ മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ്
4. പരിക്കേറ്റവരുടെ മൊഴിപ്പകര്‍പ്പുകള്‍
സര്‍ക്കാര്‍ വാദിച്ചത്:
1. ശബരിമലയില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് കെ. സുരേന്ദ്രന്‍ ആണ്.
2. ഒരു ഭക്തന്റെ പെരുമാറ്റമല്ല സുരേന്ദ്രന്റെ ഭാഗത്തുനിന്ന് ഉണ്ടായത്

Readers Comment

Add a Comment