Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കോൺഗ്രസ് തർക്കത്തിൽ പി ജെ ജോസഫിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ലേഖനം. ജോസഫ് കേരള കോൺഗ്രസ് എമ്മിനെ റാഞ്ചാൻ നോക്കുകയാണെന്നും പഴയ പാർട്ടി പുനരുജ്ജീവിപ്പിച്ച് ജോസഫ് പുറത്തു പോകണമെന്നും ലേഖനത്തിൽ പറയുന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറിൽ നിന്ന് വീണ്ടും ജോസ് കെ മാണിക്ക് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് ലേഖനം. അകലക്കുന്നം പഞ്ചായത്തിലെ ആറാം വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജോസഫ് പക്ഷത്തെ ബിപിൻ തോമസിന് രണ്ടില ചിഹ്നം നൽകിയിരുന്നു. ഇതിനെതിരെ ജോസ് വിഭാഗം നൽകിയ പരാതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ 24ന് പരിഗണിക്കാൻ മാറ്റി വച്ചു.
ഇതോടെ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജോസഫ് പക്ഷത്തിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാം. ജോസ് കെ മാണി വിഭാഗത്തിലെ ജോർജ് തോമസ് ഫുട്‌ബോൾ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

ജോസഫ് നിലവിൽ കാട്ടുന്നത് രാഷ്ട്രീയ വഞ്ചനയാണെന്നും കെഎം മാണിയെ സ്‌നേഹിക്കുന്നവർ പിജെ ജോസഫ് പുറത്ത് പോകണമെന്ന ആഗ്രഹമാണ് പങ്കുവക്കുന്നതെന്നും ലേഖനത്തിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലക്കം ജോസഫ് കൈക്കൊള്ളുന്ന നടപടികളെയും പ്രതിച്ഛായയിൽ വിമർശിച്ചിട്ടുണ്ട്.

Readers Comment

Add a Comment