Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:26 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് വര്‍ധിക്കുന്ന സിത്രീപീഡനങ്ങള്‍ക്കെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം അഴിച്ചുവിടാന്‍ എറണാകുളത്ത് ചേര്‍ന്ന ഡി.സി.സി. പ്രസിഡന്റുമാരുടെ യോഗത്തില്‍ തീരുമാനിച്ചതായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

മഹാത്മാഗാന്ധിയുടെ പ്രസക്തി സമൂഹത്തെ  ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെഇന്ദിരാഗാന്ധി കുടുംബ സംഗമത്തിന്റെ മാതൃകയില്‍ വാര്‍ഡ് തലത്തില്‍  മഹാത്മകുടുംബ സംഗമം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി വാര്‍ഡ് രൂപീകരണവും നടത്തും.  
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനത്തിനെതിരെ ഡിസംബര്‍ 14 ന് മണ്ഡലം അടിസ്ഥാനത്തില്‍ 'മാ നിഷാദ' എന്നപേരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
ഈ മാസം 16 മുതല്‍ 2020 ജനുവരി 15 വരെ ഭവന സന്ദര്‍ശനം നടത്തും.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ  ഡി.സി.സികളുടെ  നേതൃത്വത്തില്‍  പദയാത്രകള്‍ നടത്തും.
 ഡിസംബര്‍ 14 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ നടക്കുന്ന 'ഭാരത് ബച്ചാവോ' റാലിയില്‍ പരമാവധി പ്രവര്‍ത്തകരെ  പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Readers Comment

Add a Comment