Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
s d pi protest against ayodhya verdict  i2i News Trivandrum

പത്തനംതിട്ട: അയോദ്ധ്യ വിധിയിൽ പ്രതിഷേധിച്ചു  എസ്ഡിപിഐ   നാളെ ജില്ലയിലെ 4 കേന്ദ്രങ്ങളിൽ പൗര പ്രക്ഷോഭം സംഘടിപ്പിക്കുന്നു. അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ് പുനർനിർമ്മിക്കുക, മസ്ജിദ് തകർത്തവരെ ജയിലിലടക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്  പ്രക്ഷോഭം എന്ന്  എസ് ഡി പി ഐ ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു .  പത്തനംതിട്ടയിൽ ചേർന്ന എസ്ഡിപിഐ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുവാൻ തീരുമാനിച്ചത് . സംസ്ഥാനത്ത് 100 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ജില്ലയിലും പൗര പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പത്തനംതിട്ട സെട്രൽ ജംഗ്ഷനിൽ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, അടൂർ KSRTC ജംഗ്ഷനിൽ സംസ്ഥാന സമിതി അംഗം PR കൃഷ്ണൻ കുട്ടി, കോന്നി ടൗണിൽ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത്, ചുങ്കപ്പാറ ടൗണിൽ ജില്ലാ ജനറൽ സെക്രട്ടറി താജുദീൻ നിരണം എന്നിവർ പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത്, ജില്ലാ സെക്രട്ടറി  മുഹമ്മദ് അനീഷ് , ആറന്മുള മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി സലീം എന്നിവർ പങ്കെടുത്തു .

Readers Comment

Add a Comment