Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനം നാളിതുവരെയില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും കൂടി നടത്തുന്ന വിദേശ സന്ദര്‍ശനം അനവസരത്തിലുള്ളതും ധൂര്‍ത്തുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.
സംസ്ഥാനത്ത് റവന്യൂ വരുമാനത്തില്‍ ആറു ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ പൊതുകടവും ആളോഹരിക്കടവും ക്രമാതീതമായി കൂടിയിരിക്കുന്നു. പദ്ധതിച്ചിലവുകളില്‍ മുപ്പതു ശതമാനത്തോളം വെട്ടിക്കുറവ് വരുത്തിയിരിക്കുന്നു. ശമ്പളവും ചില പെന്‍ഷനുകളും ഒഴികെ മറ്റെല്ലാ ബില്ലുകളും ട്രഷറിയില്‍ തടഞ്ഞുവക്കുന്നു. കരാറുകാര്‍ക്ക് കുടിശ്ശിക നല്‍കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാന വ്യാപകമായി നിര്‍മ്മാണ-അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു വികസന പ്രവര്‍ത്തനവും ഏറ്റെടുക്കാനാവാതെ നട്ടം തിരിയുന്നു. കെ.എസ്.ആര്‍.ടി.സി. യിലെ ജീവനക്കാര്‍ക്ക് ശമ്പളവും വിരമിച്ചവര്‍ക്ക് പെന്‍ഷനും നല്‍കാന്‍ കഴിയുന്നില്ല. പരമ്പരാഗത വ്യവസായ മേഖലയില്‍ യാതൊരുവിധ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും നടക്കുന്നില്ല. കൊട്ടിഘോഷിച്ച സ്മാര്‍ട്ട്സ്കൂളുകള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാ ല്‍ പാമ്പിന്‍ മാളങ്ങളായി മാറി കുരുന്നുകളുടെ ജീവന്‍ അപഹരിക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമായിരിക്കുന്നു. പ്രവാസികള്‍ക്കായി മുഖ്യമന്ത്രി ദുബായില്‍ പോയി പ്രഖ്യാപിച്ച ഒരു പദ്ധതി പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രയ്ക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് ദേവരാജൻ പറഞ്ഞു.
27.26°C








