Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിൽ സ‍ര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി തന്ത്രങ്ങൾ പൊളിയുന്നു. അജിത് പവാറടക്കം, അവശേഷിക്കുന്ന അഞ്ച് വിമതരിൽ ഒരാൾ കൂടി എൻസിപിയിലേക്ക്  തിരികെയെത്തി. സംസ്ഥാനത്ത് എൻസിപിയിൽ നിന്ന് അജിത് പവാറിനെ അട‍ർത്തിയെടുത്ത് സ‍ര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നേരിടുകയാണ്.ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യത്തിന് 165 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിക്കെതിരായ സംയുക്ത നീക്കത്തിന്റെ ച‍ര്‍ച്ചകൾ തുടരുന്നതിനിടെ കോൺഗ്രസ് നേതാവ് അശോക് ചവാൻ, രാവിലെ ശരദ് പവാറിന്റെ വസതിയിലേക്കെത്തിയിരുന്നു. അതേസമയം അനുനയ നീക്കവുമായി മുതിര്‍ന്ന എൻസിപി നേതാവും എംഎൽഎയുമായ ദിലീപ് വൽസേ  പാട്ടീൽ, അജിത് പവാറിനെ സന്ദർശിച്ചു.

Readers Comment

Add a Comment