Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:17 pm
  • 9th August, 2026
  • Light Rain
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ ആഗസ്റ്റ് മാസം കോളേജിലുണ്ടായ എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷത്തെത്തുടര്‍ന്ന് സ്റ്റാഫ് കൗണ്‍സിലും പ്രിന്‍സിപ്പലും ഏകപക്ഷീയമായി രണ്ട് വര്‍ഷത്തേക്കും സസ്‌പെന്‍ഡ് ചെയ്ത ആറ് കെ.എസ്.യു പ്രവര്‍ത്തകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്  കെ.എസ്.യു തിരുവനന്തപുരം ഗവ. ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അഫിന്‍ ആല്‍ബര്‍ട്ട് നയിക്കുന്ന അനിശ്ചിതകാലനിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക്.കഴിഞ്ഞ ആഗസ്റ്റ് മാസം 26ന് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുകയായിരുന്ന കെ.എസ്.യു പ്രവര്‍ത്തകരെ റാഗിംഗ് ആരോപണവുമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പിറ്റേദിവസവും കോളേജില്‍ എസ്.എഫ്.ഐ, കെ.എസ്.യു സംഘര്‍ഷം അരങ്ങേറിയുന്നു. സംഘട്ടനത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും രണ്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. അന്ന് കോളജില്‍ അന്വേഷണ കമ്മീഷനെ വയ്ക്കുകയും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പറഞ്ഞു പത്തോളം കെ.എസ്.യു പ്രവര്‍ത്തകരെ ആഗസ്റ്റ് 28ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.എഴുപത്തഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരാത്തതിനെയും തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെയും തുടര്‍ന്ന് കെ.എസ്.യു ലോ കോളേജില്‍ പ്രതിഷേധ ക്യാമ്പയിനുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ദിവസം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വയ്ക്കുകയും രണ്ട് കെ.എസ്.യു പ്രവര്‍ത്തകരെ രണ്ടുവര്‍ഷത്തേക്കും നാല് പേരെ ഓരോ വര്‍ഷത്തേക്കും സസപെന്‍ഡ് ചെയ്തു.

കോളജില്‍ സ്ഥിരം അക്രമസംഭവങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന എസ്.എഫ്.ഐ നേതാക്കന്മാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ പഠനപാഠ്യേതര വിഷയങ്ങളില്‍ മികവ് പ്രകടിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളെ,മുമ്പ് യാതൊരു പ്രശ്‌നങ്ങളിലും ഭാഗഭാക്കാവാത്ത വിദ്യാര്‍ഥികളെയാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ പുറത്താക്കിയ നടപടി പൂര്‍ണമായും സി.പി.എം അധ്യാപക സംഘടനാ നേതാക്കള്‍ അംഗങ്ങളായ അന്വേഷണ കമ്മീഷനും, സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്നുള്ള ഒത്തുകളിയാണെന്ന് ആരോപിച്ചാണ് കെ.എസ്.യു നിരാഹാരസമരവുമായി മുന്നോട്ട് പോകുന്നത്. മൂല്യനിര്‍ണ്ണയ തിരുമറിയുമായി ബന്ധപ്പെട്ട് മുന്നേ പ്രതിയായ കോളേജിലെ അധ്യാപകന്‍,കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവും ജില്ലാ ശിശുക്ഷേമ ബോര്‍ഡ് അംഗം കൂടിയായ ഡോ.സുഹൃത്ത് കുമാറാണ് തങ്ങള്‍ക്കെതിരായ പ്രതികാരനടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും കെ.എസ്.യു ആരോപിക്കുന്നു. മുന്നേ പരീക്ഷാ മൂല്യനിര്‍ണ്ണയ തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ അധ്യാപകനെതിരെ കോളേജില്‍ കെ.എസ്.യു നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. അനുകൂല തീരുമാനം ഉണ്ടാവുന്നതുവരെ പിന്നോട്ടില്ല എന്ന് കെ.എസ്.യു കോളേജ് യൂണിറ്റ് പ്രസിഡന്റ് ജിത്തു മോഹന്‍ അറിയിച്ചു

Readers Comment

Add a Comment