Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കോണ്‍ഗ്രസ് - എന്‍സിപി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നും വ്യാഴാഴ്ച ചര്‍ച്ച തുടരുമെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ അറിയിച്ചു. സംസ്ഥാനത്ത് സുസ്ഥിരമായ സര്‍ക്കാര്‍ ഉടന്‍ അധികാരത്തില്‍ വരുമെന്ന് എന്‍സിപി-കോണ്‍ഗ്രസ് യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ്,ശിവസേന സഖ്യത്തില്‍ മുന്നോട്ട് പോകുമെന്ന് എന്‍സിപി വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണ സന്നദ്ധതയറിയിച്ച്‌ രണ്ട് ദിവസത്തിനുള്ളില്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. മുഖ്യമന്ത്രിപദം ശിവസേനയും എന്‍സിപിയും പങ്കിടുന്ന ഫോര്‍മുലയാണ് ചര്‍ച്ചയിലുള്ളത്.ആദ്യ ഊഴത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ധാരണപ്രകാരം രണ്ടു ഉപമുഖ്യമന്ത്രിമാരില്‍ ഒരാള്‍ കോണ്‍ഗ്രസില്‍ നിന്നാവും. വിരുദ്ധ ധ്രുവങ്ങളിലായിരുന്ന മൂന്നു രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും. എന്‍സിപി നേതാവ് ശരദ് പവാര്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് മുന്‍കയ്യെടുത്തത്. കൂടിക്കാഴ്ചയില്‍, അടുത്ത തവണ പവാറിന് രാഷ്ട്രപതി പദം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Readers Comment

Add a Comment