Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൈദരാബാദ് :  തെലങ്കാന രാഷ്ട്രസമിതി എം.എല്‍.എയുടെ പൗരത്വം കേന്ദ്രആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വെമുലവാഡ എം.എല്‍.എ രമേശ് ചിന്നാമനേനിയുടെ പൗരത്വമാണ്‌ ഇയാള്‍ ജര്‍മന്‍ പൗരനാണെന്ന് കണ്ടെത്തി റദ്ദാക്കിയിരിക്കുന്നത്. ചിന്നാമനേനി രമേശ് ജര്‍മ്മന്‍ പൗരനാണെന്നും ചട്ടലംഘനം നടത്തിയാണ് ഇന്ത്യന്‍ പൗരത്വം നേടിയെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. മൂന്ന് തവണ വെമുലവാഡ മണ്ഡലത്തെ പ്രതിനിധീകരിച്ച് രമേശ് നിയമസഭയിലെത്തിയിട്ടുണ്ട്.ചട്ടലംഘനം ഉന്നയിച്ച്‌ രമേശിനെതിരെ മത്സരിച്ച ആദി ശ്രീനിവാസ് എന്ന പ്രാദേശിക നേതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1990ല്‍ ജര്‍മനിയിലെത്തിയ രമേശ് 1993ല്‍ ജര്‍മന്‍ പൗരത്വം നേടിയിരുന്നു. എന്നാല്‍ 2008ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യന്‍ പൗരത്വം സ്വന്തമാക്കുകയും ചെയ്തു. 2009ലാണ് അദ്ദേഹം ആദ്യമായി ജനവിധി തേടുന്നത്.

Readers Comment

Add a Comment