Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:18 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രത്തിൽ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടർച്ചയാണ് കേരളത്തിലും നടക്കുന്നതെന്നും രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു വെ​ടി​യു​ണ്ട​ക​ൾ കൊ​ണ്ട​ല്ലെ​ന്നും കാനം പറഞ്ഞു. കോടതികൾ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിനു പകരം ഫാ​സി​സ്റ്റ് ശ്ര​മ​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​ക​യാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇടതുമുന്നണിയുടെ നിലപാടുകൾക്കപ്പുറം പൊലീസ് നടപടികളെയെല്ലാം പിന്തുണക്കാൻ സിപിഐക്ക് ബാധ്യതയില്ല. പൊലീസുകാർക്ക് അ​വ​രു​ടേ​താ​യ ല​ക്ഷ്യ​മു​ണ്ട്. രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു വെ​ടി​യു​ണ്ട​ക​ൾ കൊ​ണ്ട​ല്ല. അങ്ങനെയെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാർ ഉണ്ടാവുമായിരുന്നില്ല. മാവോവദികളെ കൊല്ലുന്നതിനു പകരം അവരെ ജനാധിപത്യ ക്രമത്തിലേക്കു കൊണ്ടുവരികയാണ് വേണ്ടത്”- കാനം പറഞ്ഞു.
ലൈബ്രറികളിൽ പുസ്തകം സൂക്ഷിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെയാണ്. അവിടെ മ​ഹാ​ഭാ​ര​ത​വും രാ​മാ​യ​ണ​വും മാ​ത്രം സൂ​ക്ഷി​ച്ചാ​ൽ മ​തി​യാ​വി​ല്ല. രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ല. യുഎപിഎ ചുമത്തപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും കാ​നം പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിൽ കൂട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്നും സിപിഐക്ക് ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടൊ​ന്നും കി​ട്ടാ​റി​ല്ല എന്നും കാനം കൂട്ടിച്ചേർത്തു. പി മോ​ഹ​ന​ന് അ​ങ്ങ​നെ റി​പ്പോ​ർ​ട്ട് കി​ട്ടി​യി​ട്ടു​ണ്ടോ എന്ന കാര്യം അദ്ദേഹം പ​റ​യ​ണ​മെ​ന്നും കാ​നം പ​രി​ഹ​സി​ച്ചു

Readers Comment

Add a Comment