Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാർ മഹത്തായ പോരാട്ടങ്ങളുടെ ചരിത്രം  പറയുന്ന സ്മാരകങ്ങളെ ഭയപ്പെടുകയാണെന്ന് കെ.കെ. രാഗേഷ് എം.പി. പറഞ്ഞു. നിരവധി ധീര രക്തസാക്ഷികളുടെ ജീവനും രക്തവും നൽകിയാണ് നമ്മുടെ രാജ്യം പടുത്തുയർത്തിയിരിക്കുന്നത്. ജാലിയൻ ബാലാ വാഗ് നാഷണൽ മെമ്മോറിയൽ ഭേദഗതി ബില്ലിനെ എതിർത്ത് രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഉദ്ദം സിങ്ങ്, ഭഗത് സിംഗ്, ഹേമു കലാനി, ചന്ദ്ര ശേഖർ ആസാദ്, റാം പദ്മ ധർ, തെലുങ്കാന തേഭാഗ രക്തസാക്ഷികൾ, പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉൾപ്പെടെയുള്ളവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചവരാണ്. ജാലിയൻ വാലബാഗിലെ രക്തസാക്ഷികൾക്ക് രാജ്യം അതിന്റെ ശതാബ്ദി വർഷത്തിൽ ആദരാഞ്ജലി അർപ്പിക്കുന്ന സമയത്താണ് പാർലമെന്റ് ഈ ബിൽ ചർച്ച ചെയ്യുന്നത്. നൂറ് കണക്കിന് നിസ്സഹായരായ മനുഷ്യർ 1919 ൽ ജാലിയൻ ബാലാ വാഗിൽ ജനറൽ ഡയറിന്റെ നേതൃത്വത്തിൽ നടന്ന നരനായാട്ടിൽ   കൊല്ലപ്പെടുകയുണ്ടായി. ജാലിയൻ ബാലാവാഗ് കൂട്ടക്കൊല ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒന്നാകെ ഉണർത്തിയ ഒരു സംഭവമായിരുന്നു. ഇത് നമ്മുടെ രാജ്യത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തിന് തുടക്കമിട്ടു. എത്രയോ തലമുറക്കുൾക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു അത്.   വരും തലമുറയ്ക്ക് വേണ്ടിയും ഈ സ്മാരകം സംരക്ഷിക്കപ്പെടേണ്ടതാണ്. 

ജാലിയൻ ബാലാ വാഗ്  ട്രസ്റ്റിന്റെ  നിയന്ത്രണം ഏറ്റെടുക്കണം എന്ന രഹസ്യ അജണ്ട ലക്ഷ്യം വെച്ചാണ് ഈ ബില്ല് കൊണ്ട് വരുന്നതിന് ഉത്സുകരാകുന്നത്. ഈ ബിൽ കോൺഗ്രസ് പ്രസിഡണ്ടിനെ ട്രസ്റ്റി സ്ഥാനത്ത് നീക്കാൻ വേണ്ടി മാത്രമാണെന്ന് വിശ്വസിക്കാനാവില്ല. ഇതിന്റെ ഉള്ളിലെ ഒളി അജണ്ട എന്താണെന്ന് വ്യക്തമാക്കണമെന്നും രാഗേഷ് പറഞ്ഞു.

Readers Comment

Add a Comment