Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജെ.എൻ.യുവിലെ വിദ്യാർത്ഥികളെ മോദിയുടെ പോലീസ് വേട്ടയാടുന്ന അതേ പാതയിലാണ് കേരളത്തിൽ പിണറായി വിജയന്റെ പോലീസ് വിദ്യാർത്ഥികളോടും ജനപ്രതിനിധികളോടും പെരുമാറുന്നതെന്ന് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പോലിസ് മർദ്ദനത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരേയും ഷാഫി പറമ്പിൽ എം.എൽ.എയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

 സമാധനപരമായി സമരം ചെയ്ത കെ.എസ്.യു വിദ്യാർത്ഥികളേയും  ഷാഫി പറമ്പിൽ എം.എൽ.എയേയും മൃഗീയമായി തല്ലിചതച്ച നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയാണ് അധികാരത്തിലെത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി  സമരക്കാരോട് അദ്ദേഹത്തിന്റെ പോലീസ് എന്തിനാണ് ഈ ക്രൂരത കാട്ടിയതെന്ന് വിശദീകരിക്കണം. പോലീസ് രാജാണ് സംസ്ഥാനത്ത്. ഇതിന്റെ പേരാണ് ഫാസിസം. മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറി. ശക്തമായ പ്രതിഷേധം കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Readers Comment

Add a Comment