Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശബരിമലയിലേക്ക് ദർശനത്തിനു വരുന്ന യുവതികളെ ഇനി ഭക്തർ നോക്കിക്കോളുമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. വൈകിയാണെങ്കിലും യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറ്റിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ശബരിമല യുവതീ പ്രവേശനം അടക്കമുള്ള കാര്യങ്ങൾ പുതിയ ബെഞ്ചിന് വിട്ടിരിക്കുകയാണ്. പഴയ വിധിയിൽ കോടതി തൃപ്തരല്ല എന്നു വേണം കരുതാൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്  സ്വാഗതാർഹമാണ്. വൈകിയാണെങ്കിലും സർക്കാർ നിലപാട് മാറ്റിയത് നന്നായി. ഭക്തരുടെ വികാരം സർക്കാർ മനസ്സിലാക്കിയിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. അത് സ്വാഗതാർഹമാണ്.”- മുരളീധരൻ അഭിപ്രായപ്പെട്ടു.

Readers Comment

Add a Comment