Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബംഗാളിൽ പുത്തൻ തുടക്കവുമായി എസ്എഫ്‌ഐ. ഒമ്പത് വർഷങ്ങൾക്ക് ശേഷം കൊൽക്കത്ത പ്രസിഡൻസി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ തിളക്കമേറിയ ജയം സംഘടന നേടി. എസ്എഫ്‌ഐ ഭരണം ഒറ്റക്ക് പിടിച്ചെടുത്തത് വൻ ഭൂരിപക്ഷത്തോടെയാണ്.
2017ലാണ് സർവകലാശാല ക്യാമ്പസിൽ ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. സർക്കാർ ഒക്ടോബറിൽ ഏകീകൃത സർവകലാശാലകളിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയിരുന്നു.
അഞ്ച് പ്രധാന പാനലുകളിലും എസ്എഫ്‌ഐ മികവാർന്ന വിജയം നേടി. ഗേൾസ് കോമൺ റൂം സെക്രട്ടറി പാനലിലും 30 വർഷങ്ങൾക്ക് ശേഷം എസ്എഫ്‌ഐ വിജയിച്ചു. ഇന്റിപെൻഡന്റ് കൺസോളിഡേഷൻ, എസ്എഫ്‌ഐ, ഐസ-ഡിഎസ്ഒ, എഐഎസ്എഫ് എന്നീ സംഘടനകളാണ് പ്രധാനമായും മത്സര രംഗത്തുണ്ടായിരുന്നത്.
23.84°C








