Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബ്രസീലിയ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രിസീൽ പ്രസിഡൻറ് ജെയർ ബോൾസൊനാരോ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാഥിതിയായി ഇന്ത്യയിലെത്തും. ബ്രസീൽ നടക്കുന്ന 11ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ മോദി പ്രസിഡൻറ് ബോൾസൊനാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹത്തെ 2020ലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഔദ്യോഗികമായി ക്ഷണിച്ചത്.
ബ്രസീൽ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ധാരണയായി. വ്യാപാര -കാർഷിക മേഖലകളിലെ നിക്ഷേപം ഉൾപ്പെടെയുള്ള വിഷയവും ചർച്ചയായി. അത്യാധുനിക കാർഷിക ഉപകരണങ്ങൾ, കന്നുകാലി പരിപാലനം, കൊയ്ത്ത്-നടീൽ സാങ്കേതികത, ബയോഇന്ധനം എന്നിവയിൽ ബ്രസീലിെൻറ സഹകരണം ഉറപ്പുവരുത്തിയതായി മോദി പ്രസ്താവനയിൽ അറിയിച്ചു
24.47°C








