Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:21 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനാലാണ് ബി.ജെ.പിക്ക് ക്ഷണം ലഭിച്ചത്. നവംബര്‍ 11ന് രാത്രി 8 മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ആവശ്യം.
288 അംഗ നിയമസഭയില്‍ 105 സീറ്റുകളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഇത് പ്രകാരമാണ് ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ ഭൂരിപക്ഷത്തിനായി 145 എം.എല്‍.എമാരുടെ പിന്തുണയാണ് ആവശ്യം. ഒക്ടോബര്‍ 21ആം തിയ്യതിയാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ 24ന് പുറത്ത് വരുകയും ചെയ്തു. 15 ദിവസം കഴിഞ്ഞിട്ടും ഒരു പാര്‍ട്ടി പോലും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചത്. അതേസമയം ശിവസേനയും ബി.ജെ.പിയും തമ്മില്‍ വലിയ അകല്‍ച്ച രൂപപ്പെട്ടതിനാല്‍ പിന്തുണയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ട്. മറുവശത്ത് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനക്ക് പിന്തുണ നല്‍കുമെന്നതില്‍ ഇപ്പോഴും ശക്തമായ അഭ്യൂഹം നില്‍ക്കുന്നു.

പ്രതിപക്ഷത്ത് ഇരിക്കുമെന്ന് ശരത് പവാര്‍ പലപ്പോഴും വ്യക്തമാക്കിയെങ്കിലും ശിവസേനയില്‍ നിന്ന് വിശ്വസനീയമായ അഭിപ്രായപ്രകടനം ഉണ്ടാകുന്ന പക്ഷം ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ തിങ്കളാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതിനാല്‍ തന്നെ പിന്തുണ നേടിയെടുക്കാന്‍ അല്‍പം കൂടി സമയം ബി.ജെ.പിക്ക് ലഭിക്കും. അതേസമയം രണ്ട് ദിവസത്തേക്ക് അയോധ്യ മാത്രമേ ഉണ്ടാകൂ എന്നും മഹാരാഷ്ട്ര ഉണ്ടാകില്ല എന്നും ശിവസേനേ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഈ മാസം 24ന് അയോധ്യയിലെത്തുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അറിയിച്ചിട്ടുണ്ട്.

Readers Comment

Add a Comment