Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:53 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കോട്ടയം:കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്  ആയി എൻ അജിത് മുതിരമലയെ തിരഞ്ഞെടുത്തു. 
കേരളാ യൂത്ത് ഫ്രണ്ട് (എം) നെടുംകുന്നം മണ്ഡലം പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, നെടുങ്കുന്നം ഗ്രാമ പഞ്ചായത്ത് അഗം എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കോട്ടയം കോക്കനട്ട്  പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ, കോട്ടയം ജില്ലാ പഞ്ചായത്ത്  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയാണ്. 
   സംസ്ഥാന പ്രസിഡന്റായിരുന്ന സജി മഞ്ഞകടമ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേതൃ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ്‌ (M) ചെയർമാന്റെ ചുമതലയുള്ള വർക്കിംഗ്‌ ചെയർമാൻ  പി.ജെ. ജോസഫ് എം ൽ എ   യോഗം ഉദ്ഘാടനം ചെയ്തു. സി എഫ് തോമസ് എം ൽ എ മുഖ്യ പ്രസഗം നടത്തി. മുൻ എം.പി ജോയി എബ്രാഹം, മോൻസ് ജോസഫ്  എം. എൽ.എ
ടി. യു. കുരുവിള, അറക്കൽ ബാലകൃഷ്ണ പിള്ള, കെ.എഫ്. വർഗീസ്,വിക്ടർ റ്റി തോമസ്, എം മോനിച്ചൻ, ജെയിസ് വെട്ടിയാർ, ജൂണി കുതിരവട്ടം, ജിസൻ ജോർജ്, ബൈജു വറവുങ്കൽ, രാകേഷ് ഇടപ്പുര എന്നിവർ പ്രസംഗിച്ചു.

     

Readers Comment

Add a Comment