Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:34 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോടതി വിധി അനുകൂലമായതോടെ പാര്‍ട്ടി പിടിക്കാനുള്ള ശ്രമം പി.ജെ ജോസഫ് വിഭാഗം ഊർജ്ജിതമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വരുന്നതിന് മുന്‍പ് കഴിയുന്നത്ര പേരെ ഒപ്പം ചേര്‍ക്കാനാണ് ജോസഫ് വിഭാ​ഗത്തിന്റെ നീക്കം. ഇതിനായി എട്ടാം തിയതി കോട്ടയത്ത് നേതൃയോഗം ചേരാനും പാലയില്‍ ശക്തി പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണി.

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി കോടതി റദ്ദാക്കിയതോടെ വലിയ ആവേശമാണ് ജോസഫ് ഗ്രൂപ്പില്‍ ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് തെളിഞ്ഞിരിക്കുയാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ഇതിലൂടെ കൂടുതല്‍ പേരെ ജോസഫ് പക്ഷത്തേക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

സ്റ്റിയറിംഗ് കമ്മിറ്റിയിലും സംസ്ഥാന സമിതിയിലും ഇപ്പോള്‍ ജോസ് കെ മാണി പക്ഷത്തിനാണ് ഭൂരിപക്ഷം. എന്നാല്‍ കോടതി വിധി ഉയര്‍ത്തിക്കാട്ടി കൂടുതല്‍ നേതാക്കളെ മറുകണ്ടം ചാടിക്കാനാകുമെന്നാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത്. എട്ടാം തിയതി നടക്കുന്ന നേതൃയോഗത്തില്‍ ആര്‍ക്കും പങ്കെടുക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിര്‍ണ്ണായകമാണ്. രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഉള്ളതാണ് ജോസ് കെ മാണിയുടെ പ്രതീക്ഷ. കോടതി വിധി എതിരാണെങ്കിലും സംസ്ഥാന സമിതിയിലെ ഭൂരിപക്ഷവും ജോസ് കെ മാണിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

Readers Comment

Add a Comment