Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:24 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എഴുതിയ പുസ്തകം 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങിയതോടെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടുതുടങ്ങി. പുസ്തകത്തിൽ സ്വപ്ന വെളിപ്പെടുത്തുന്ന പല കാര്യങ്ങളും പലരെയും ലക്ഷ്യംവച്ചുകൊണ്ടുള്ളതാണെന്ന് വ്യക്തം. 


മുൻ അഭിമുഖങ്ങളിൽ ശിവശങ്കറിനോട് തനിക്കുണ്ടായത് ഒരു പിതൃതുല്യമായ സ്നേഹമായിരുന്നുവെന്ന് പറഞ്ഞ സ്വപ്ന തന്നെ ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള അവിശുദ്ധ ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ വരെ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങളില്‍ ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും വിശദീകരിക്കുന്നുണ്ട്. ദുബായ് സന്ദര്‍ശനത്തിന് പോകുന്ന മുഖ്യമന്ത്രിയുടെ ബാഗേജിന് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ശിവശങ്കര്‍ തന്നെ ആദ്യമായി ബന്ധപ്പെടുന്നതെന്ന് സ്വപ്ന ഇതില്‍ പറയുന്നു. 

മുഖ്യമന്ത്രി മറുന്നുവെച്ച ബാഗ് അവിടെ എത്തിക്കുന്ന ടാസ്‌ക് ഏറ്റെടുത്ത് വിജയപ്പിച്ചതിന് ലഭിച്ച 'ഉമ്മ സ്‌മൈലി'യിലാണ് ആ ബന്ധം ആരംഭിച്ചതെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ബാഗ് മനഃപൂർവം മറന്നതായിരുന്നോ എന്ന് താനിപ്പോള്‍ സംശയിക്കുന്നുവെന്നും അവര്‍ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.

ഇപ്പോൾ പുതിയൊരു വിവാദത്തിന് തിരികൊളുത്തുവാൻ ശ്രമിക്കുന്നത്  കന്യാസ്ത്രീയാക്കാമെന്ന് മോഹിപ്പിച്ച് പെൺവാണിഭ സംഘത്തിന് വിൽക്കാൻ ശ്രമിച്ച ഫാദർ വർഗീസിനെക്കുറിച്ചാണ്. എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയായ തന്നെ കടത്തിക്കൊണ്ട് വന്ന് പെൺവാണിഭ സംഘത്തിന് വിൽക്കാനായിരുന്നോ വർഗീസിന്റെ പദ്ധതിയെന്ന് താൻ സംശയിക്കുന്നതായി സ്വപ്ന ആത്മകഥയിൽ പറയുന്നുണ്ട്. 

വീട്ടുകാർക്ക് പോലും വേണ്ടാത്ത പെണ്ണായതു കൊണ്ട് അന്വേഷണം അയാളിലേക്ക് ഒരിക്കലും എത്തില്ല എന്ന് അയാൾ കരുതിയിട്ടുണ്ടാവുമെന്നാണ് സ്വപ്ന അയാളെക്കുറിച്ച് തന്റെ ബുക്കിൽ പറയുന്നത്. മാത്രമല്ല അയാൾ എന്നെ മിസ് യൂസ് ചെയ്തില്ല, അതിന് അയാൾക്ക് അവസരം കിട്ടിയില്ല. പക്ഷേ അയാൾ മെന്റലി ടോർച്ചർ ചെയ്തു. എന്റെ നിസഹായാവസ്ഥയെ അയാൾ മിസ് യൂസ് ചെയ്യുകയായിരുന്നുവെന്നും സ്വപ്‍ന എഴുതിയിട്ടുണ്ട്. 

അതേസമയം തന്നെ തട്ടിക്കൊണ്ടു വന്ന ഫാദർ വർഗീസ് എവിടുത്തുകാരനാണെന്നോ, ഏത് സഭയിൽ പെട്ട വൈദികനാണെന്നോ എന്ന് ഒന്നും സ്വപ്ന ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടില്ല. 

ഏതായാലും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തു മെന്ന് പ്രതീക്ഷിച്ച ‘ചതിയുടെ പത്മവ്യൂഹം'  13 അധ്യായങ്ങളിലൂടെ നടത്തിയ തുറന്നുപറച്ചിൽ ശൈലിയിൽ എഴുതിയ ബുക്ക്‌ കൊണ്ട് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണണം. 


സ്വപ്നയുടെ ഈ ബുക്കിലൂടെയുള്ള വെളിപ്പെടുത്തൽ കണ്ട് ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വീണ നായർ. വിവാഹിതനായ ശിവശങ്കർ സ്വപ്നയെ താലി കെട്ടിയത് ആൾ ഇന്ത്യ സർവീസ് റൂൾ 19 പ്രകാരം ഗുരുതര തെറ്റെന്നാണ് ആരോപണം ശക്തമായിരിക്കുന്നത്. ഔദ്യോഗിക യാത്രകളിൽ സ്വപ്ന സുരേഷിനെ കൂടെ കൂട്ടിയതും ചട്ട ലംഘനമെന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് പരാതി. 

താൻ ആത്മകഥയെഴുതിയാൽ അത് പലർക്കും വിനയാകുമെന്ന് കുറച്ച് നാളുകൾക്ക് മുൻപ് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു . ഇത് എത്രത്തോളം യാഥാർഥ്യമാകുമെന്ന് കാത്തിരുന്ന് കാണാം.

Readers Comment

Add a Comment