Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:29 pm
  • 9th August, 2026
  • Light Rain
28.54°C28.54°C
  • Humidity: 76 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണമെന്ന് നിർദ്ദേശം. മോദിയുടെ ഹിമാചൽ പ്രദേശ് സന്ദർശനം റിപ്പോർട്ട് ചെയ്യുന്നതിനെത്തുന്ന മാധ്യമ പ്രവർത്തകർക്കാണ് ജില്ലാ ഭരണകൂടം സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. സുരക്ഷാ പാസിന് അപേക്ഷിക്കുന്ന സമയത്ത് സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് നിർദ്ദേശം.

മാധ്യമപ്രവർത്തകർ, ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, ദൂരദർശൻ, എഐആർ ടീമുകൾ എന്നിവരുടെ ഒരു പട്ടിക, സ്വഭാവ സർട്ടിഫിക്കറ്റ് സഹിതം നൽകാനാണ് ജില്ലാ പബ്ലിക് റിലേഷൻസ് ഓഫീസറോട് (ഡിപിആർഒ) ആവശ്യപ്പെട്ടിരിക്കുന്നത്. സർട്ടിഫിക്കറ്റ് ഒക്ടോബർ ഒന്നിനകം ബിലാസ്പൂരിലെ സിഐഡി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് ഓഫീസിൽ നൽകണമെന്നായിരുന്നു നിർദ്ദേശം. റാലിയിലോ മീറ്റിംഗിലോ മാധ്യമപ്രവർത്തകർ പങ്കെടുക്കുന്നത് സംബന്ധിച്ച് ഓഫീസ് തീരുമാനിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രിന്റ്, ഡിജിറ്റൽ, ന്യൂസ് ടെലിവിഷൻ പത്രപ്രവർത്തകർക്കൊപ്പം ആകാശവാണി, ദൂരദർശൻ എന്നിവയുൾപ്പെടെയുള്ള സർക്കാർ മാധ്യമങ്ങളുടെ പ്രതിനിധികളോടും സർട്ടിഫിക്കറ്റ് തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച പോലീസ് ഔദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചു.

Readers Comment

Add a Comment