Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം പൊളിഞ്ഞതിന് പിന്നാലെ മലയാളി മാധ്യമങ്ങളെ ബഹിഷ്‌കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാധ്യമപ്രവര്‍ത്തകര്‍ ആത്മാഭിമാനം പണയംവച്ചുവെന്നും ഇനി സംസാരിക്കാനില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. വൈകിട്ട് ഹിന്ദി- ഇംഗ്ലീഷ് മാധ്യമങ്ങളുടെ പ്രതിനിധികളെ കാണുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങളോട് മാധ്യമങ്ങള്‍ക്ക് മൗനമാണെന്ന് രാവിലെ കേരള ഹൗസില്‍ വച്ച് ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതില്‍ തനിക്ക് പ്രതിഷേധമുണ്ട്. നിങ്ങള്‍ക്ക് സ്വയം ബഹുമാനമില്ല. മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വലിയ പങ്കുണ്ട്. സ്വയം ബഹുമാനിക്കുന്നവരെ മാത്രമേ താനും ബഹുമാനിക്കൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.
24.47°C








