Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ വാനോളം പുകഴ്ത്തി എം.എല്‍.എ യു. പ്രതിഭ. സംസ്ഥാനത്ത് സി.പി എമ്മുകാര്‍ ആരിഫ് മുഹമ്മദ്ഖാനെ വിമര്‍ശിക്കുമ്പോഴാണ് പാര്‍ട്ടിയുടെ വനിതാ എം.എല്‍.എയായ യു. പ്രതിഭ അദ്ദേഹത്തെ പുകഴ്ത്തി കൊണ്ട് രംഗത്തെത്തിയത്. ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതിയാഘോഷച്ചടങ്ങിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എം.എല്‍.എ ഗവര്‍ണറെ പ്രശംസകൊണ്ട് മൂടിയത്. ഒപ്പം അദ്ദേഹത്തിന്റെ വേഷത്തെ പുകഴ്ത്തുകയും ചെയ്തു.
‘എല്ലാവരോടും വളരെ സ്‌നേഹത്തോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. എല്ലാവരുടെയും കാര്യത്തില്‍ അദ്ദേഹത്തിന് പ്രത്യേക ശ്രദ്ധയുണ്ട്. ചെട്ടിക്കുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞപ്പോള്‍ത്തന്നെ വേദിയില്‍ നിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി വിശേഷങ്ങള്‍ തിരക്കി. രാഷ്ട്രീയാഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണ്. മലയാളം പഠിക്കാന്‍ അദ്ദേഹം കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള ഇഷ്ടവും ശ്രദ്ധേയമാണ്’- പ്രതിഭ പറഞ്ഞു. പ്രതിഭയുടെ പുകഴ്ത്തലിന് ചിരിയിലൂടെയാണ് ഗവര്‍ണര്‍ നന്ദി പ്രകടിപ്പിച്ചത്.
23.84°C








