Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കൾക്ക് നേരെ ആർഎസ്എസ് നടത്തുന്ന ആക്രമണങ്ങൾ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. തലസ്ഥാനത്ത് പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനാണ് ആർഎസ്എസ് പദ്ധതി. അതിനാണ് ആവർത്തിച്ച് പ്രകോപനമുണ്ടാക്കുന്നതെന്ന് ആര്യ രാജേന്ദ്രൻ ആരോപിച്ചു.

ഒരു പ്രകോപനത്തിൽ പ്രതികരിക്കാതിരിക്കുമ്പോൾ, അടുത്തത് എന്ന നിലയിൽ ആവർത്തിച്ചു പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്.ഒരു ക്ഷുദ്രശക്തികളുടെ ഭീഷണിക്കും അക്രമത്തിനും മുന്നിൽ തലകുനിക്കാനോ മുട്ടിലിഴയാനോ ഒരു സാഹചര്യത്തിലും മനസില്ലന്നും ആര്യ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ ഇന്ന് നെട്ടയത്തിന് സമീപം വച്ചുണ്ടായ ആർഎസ്എസ് അക്രമം ആസൂത്രിതമാണ്. കഴിഞ്ഞ കുറെ ദിവസമായി ആർഎസ്എസ് ഏകപക്ഷീയമായി പാർട്ടി ഓഫീസുകൾക്കും, നേതാക്കളുടെയടക്കം വീടുകൾക്കും, സിപിഐഎം,ഡിവൈഎഫ്‌ഐ നേതാക്കൾക്കും എതിരെ നടത്തുന്ന അക്രമങ്ങൾ വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണ്. തലസ്ഥാന ജില്ലയിൽ പ്രകോപനം സൃഷ്ടിച്ച് കലാപം ഉണ്ടാക്കാനാണ് ആർഎസ്എസ് പദ്ധതി.

അതിനാണ് ആവർത്തിച്ച് പ്രകോപനമുണ്ടാക്കുന്നത്. ഒരു പ്രകോപനത്തിൽ പ്രതികരിക്കാതിരിക്കുമ്പോൾ, അടുത്തത് എന്ന നിലയിൽ ആവർത്തിച്ചു പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. തിരുവനന്തപുരം നഗരസഭയിൽ ബിജെപി തീർത്തും അപ്രസക്തമായതിന്റെ ജാള്യതയും, ഇത്രനാളും ഉന്നയിച്ച ഒരൊറ്റ ആരോപണവും തെളിയിക്കാനാകാത്തതിന്റെ അപമാനഭാരവും, ജനങ്ങൾക്കിടയിൽ നഗരസഭ ഭരണസമിതിയ്ക്കും എൽഡിഎഫിനും ഉണ്ടായ വൻ സ്വീകാര്യതയും ബിജെപിയുടെയും ആർഎസ്എസിന്റെയും സമനില തെറ്റിച്ചിരിക്കുകയാണ്.

അവർ ഇപ്പോൾ കാണിക്കുന്നതിനും ജനങ്ങൾ തന്നെ മറുപടി പറയുമെന്ന ഉറച്ച വിശ്വാസം മേയറെന്ന നിലയ്ക്ക് എനിയ്ക്കുണ്ട്. അത്രമേൽ ആത്മവിശ്വാസമാണ് നഗരസഭ നടത്തിയ വികസനക്ഷേമ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഉണ്ടാകുന്നത്. അതുകൊണ്ട് ഇത്തരം ഉമ്മാക്കികൾക്ക് മുന്നിൽ പതറി നിൽക്കാനല്ല, കൂടുതൽ കരുത്തോടെ ജനങ്ങളെയാകെ കൂടെക്കൂട്ടി മുന്നോട്ട് പോകാനാണ് തീരുമാനം.

അഴിമതിരഹിത - വികസിത - ക്ഷേമനഗരമെന്ന ലക്ഷ്യം നമ്മൾ നേടുക തന്നെ ചെയ്യും, ഒരു ക്ഷുദ്രശക്തികളുടെ ഭീഷണിക്കും അക്രമത്തിനും മുന്നിൽ തലകുനിക്കാനോ മുട്ടിലിഴയാനോ ഒരു സാഹചര്യത്തിലും മനസ്സില്ല തന്നെ. സ: അനൂപിനും മറ്റ് ഡിവൈഎഫ്‌ഐ നേതാക്കൾക്കും നേരെയുണ്ടായ അക്രമത്തെ അപലപിക്കുന്നു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ആശുപത്രിയിൽ പരിക്കേറ്റവരെയും, അക്രമം നടന്ന സ്ഥലങ്ങളും സന്ദർശിച്ചു.

സിപിഐഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. നാടിന്റെ സമാധാനന്തരീക്ഷം തകർക്കാനാണ് ആർഎസ്എസ് പദ്ധതി.ഇനിയും അക്രമം ആവർത്തിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലന്നും ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

Readers Comment

Add a Comment