Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊന്ത ശാപം ചർച്ചയാകുമ്പോൾ, ഒരാഴ്ച കഴിയുമ്പോഴേക്കും ഇതാ ആ ശാപം കോടിയേരി കുടുംബത്തെയും തകർത്തിരിക്കുകയാണ്. സംഭവം ഇങ്ങനെയാണ്, ബിനോയ് കോടിയേരിക്കെതിരേ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. ഇരുവരും കോടതിയിൽ കേസ് ഒത്തുതീർപ്പിലെത്തിയെന്നു കാണിച്ച് നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പു കരാറിൽ തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ആ കുട്ടിയുടെ അച്ഛൻ ബിനോയ് കോടിയേരി തന്നെ എന്ന് ഏതാണ്ട് വ്യക്തമാകുകയാണ്.


എന്നാല്‍ ഇത് ക്രിമിനല്‍ കേസാണ് എന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ല എന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍.ആര്‍. ഭോര്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട് എന്നും കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണ് എന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ചോദിച്ചപ്പോള്‍, വിവാഹം ചെയ്തിട്ടില്ല എന്നാണ് ബിനോയി കോടിയേരിയുടെ അഭിഭാഷകന്‍ പറഞ്ഞത്.

എന്നാല്‍ വിവാഹം ചെയ്തിട്ടുണ്ട് എന്ന് യുവതിയുടെ അഭിഭാഷകനും കോടതി മുമ്പാകെ വ്യക്തമാക്കി. പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.ആര്‍. ഷിന്ദേയോട് ഇക്കാര്യത്തില്‍ വിശദീകരണം തിരക്കിയപ്പോള്‍ വിവാഹിതരാണെന്നാണ് അവര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ഇതോടെ വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ച ശേഷം കേസ് തീര്‍ക്കണമോ എന്ന കാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ല എന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ അറിയിക്കുകയായിരുന്നു. യുവതി മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ കേസ് കള്ളക്കേസായിരുന്നു എന്നാണ് ബിനോയി കോടിയേരി കോടതിയില്‍ ഇതുവരെ വാദിച്ചിരുന്നത്.

കുട്ടി ബിനോയ് കോടിയേരിയുടേത് തന്നെയാണോ എന്ന് കണ്ടെത്താന്‍ പരിശോധിച്ച ഡി എന്‍ എ പരിശോധന ഫലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഈ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയില്‍ എത്തിയത്.

ബിഹാർ സ്വദേശിനിയായ യുവതി 2019 ജൂൺ 13നാണ് കോടിയേരിയുടെ മകനെതിരെ പീഡന പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ബിനോയ് കോടിയേരി വർഷങ്ങളോളം പീഡിപ്പിച്ചന്നാണ് യുവതിയുടെ പരാതി. തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛൻ ബിനോയ് കോടിയേരിയാണെന്നും ഇവർ വ്യക്തമാക്കിയിരുന്നു. കുട്ടിക്ക് പ്രായപൂർത്തിയായയെന്നും അതിനാൽ അച്ഛൻ ആരെന്ന് അവൻ അറിയണമെന്നുമാണ് യുവതി നിലപാട് എടുത്തത്. ഇതേ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്.

Readers Comment

Add a Comment