Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരോഗ്യമന്ത്രി വീണ ജോര്‍ജും ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് മുറുകുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്ത  പത്തനംതിട്ടയിലെ എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ചടങ്ങ് ഡെപ്യൂട്ടി സ്‌പീക്കര്‍ ബഹിഷ്കരിച്ചു. മേളയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാര്‍. ഇതേ തുടര്‍ന്ന് പരിപാടയിൽ പങ്കെടുക്കേണ്ട സി പി ഐ ജില്ലാ സെക്രട്ടറിയും തദേശസ്ഥാപനങ്ങളിലെ പാർട്ടിയുടെ ജനപ്രതിനിധികളും സർക്കാർ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടിവ് തീരുമാനപ്രകാരമാണ് പാർട്ടിയുടെ ബഹിഷ്കരണം. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച നിയമസഭ പരിപാടി തിരുവനന്തപുരത്ത് ഉള്ളതിനാലാണ് പത്തനംതിട്ടയിലേക്ക് എത്താതിരുന്നതെന്നാണ് ഡെപ്യൂട്ടി സ്പീക്കർ ജില്ലാ ഭരണകൂടത്തിന് നൽകിയ മറുപടി. പരിപാടിക്ക് ആശംസ അറിയിക്കാൻ  ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാസ്തവത്തിൽ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ചിറ്റയത്തെ അവഗണിച്ചെന്നാരോപിച്ചാണ് ചിറ്റയം പങ്കെടുക്കാതിരുന്നത്. വീണക്കെതിരെ  ചിറ്റയം ഗോപകുമാർ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും സി.പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നലകിയിരുന്നു. കൂടിയാലോചനകള്‍ നടത്താതെയാണ് മന്ത്രി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാരോപിച്ചായിരുന്നു ചിറ്റയം നേതൃത്വത്തെ സമീപിച്ചത്. സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ചിറ്റയത്തിന് ക്ഷണകത്ത് ലഭിച്ചിരുന്നില്ല. ഇതാണ് ആരോഗ്യ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതൽ വഷളാക്കിയത്.

ക്യാബിനറ്റ് റാങ്കുള്ള ജനപ്രതിനിധികളുടെ പരസ്പരം പഴിചാരൽ അവസാനിക്കുന്നില്ല. പരാതിയും പരിഭവവും പാർട്ടികൾ കൂടി ഏറ്റെടുത്തതോടെ കാര്യങ്ങൾ കൂടുതൽ രൂക്ഷമായി. ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങളെ പരസ്യമായി പരിഹസിച്ച സിപിഎം നേതൃത്വത്തോടാണ് സിപിഐയുടെ അതൃപ്തി. സംസ്ഥാനത്തെ എൽഡിഎഫ് മന്ത്രി - ഡെപ്യൂട്ടി സ്പീക്കർ പോരിന് പരിഹാരം കാണുന്നത് വരെ സിപിഐയുടെ നിസഹകരണം തുടരും എന്നാണ് വിവരം.

ഇത്തരത്തിൽ പല ആരോപണങ്ങൾ ഉയർന്നിട്ടും ഒരു കൂസലുമില്ലാതെ വീണ ജോർജ് മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെയും രാജ്യസഭാ എം.പിയായ ജോൺ ബ്രിട്ടാസിന്റെയും ബലത്തിലാണെന്നുള്ള ആക്ഷേപം ശക്തമാണ്. ഇത് അണികൾക്കിടയിലും വളരെയേറെ അതൃപ്തിയുളവാക്കുന്നുണ്ട്.  സി പി എം  പത്തനംതിട്ട ജില്ലാ നേതൃതവും വീണയും രണ്ടുതട്ടിലാണ്. എം എൽ എ ആയി പ്രവർത്തിക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരെ മന്ത്രിയായതിന് ശേഷം തഴയുകയും പുതിയ സഹപ്രവർത്തകരെ നിർത്തിയതും വീണക്ക് വലിയതോതിൽ  ദോഷം ചെയ്തു എന്നാണ് അനുമാനം.  

മാത്രമല്ല,കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ ജോർജിന് സ്വന്തം മണ്ഡലത്തിൽ നിന്നും വെല്ലുവിളികളേറെയായിരുന്നു. സഭാംഗമാണെങ്കിലും ഓർത്തഡോൿസ് സഭയ്ക്ക് ആഭിമുഖ്യമുള്ള ഒരാളായിരുന്നില്ല വീണ. അതുകൊണ്ടാണ്  ഓർത്തഡോൿസ് സഭ നേതൃത്വം ഓർത്തഡോക്സുകാരനായ  ബിജു മാത്യൂവിനെ എൻഡിഎ സ്ഥാനാർത്ഥിയായി നിർത്തുകയും, ബിജുവിനു വേണ്ടി ആറന്മുളയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുകയും ചെയ്തത്.

പിണറായി മന്ത്രിസഭയിൽ ഏറ്റവും മോശം പ്രകടനം നടത്തുന്നത് ആരോഗ്യവകുപ്പാണ്  എന്നാണ് വിലയിരുത്തൽ.  

Readers Comment

Add a Comment