Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:37 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോന്നിയിലെ പരാജയത്തിന് കാരണം പത്തനംതിട്ട ഡി.സി.സിയും പാർട്ടി നേതൃവുമാണെന്ന് അടൂർ പ്രകാശ് . തിരഞ്ഞെടുപ്പു പ്രചരണവും   ഏകോപനവും ശരിയായ രീതിയിലായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
താൻ നിർദ്ദേശിച്ച റോബിൻ പീറ്റർക്ക് എന്ത് അയോഗ്യതയാണ് പാർട്ടി കണ്ടതെന്നും റോബിനേക്കാൾ   എന്ത് വലിയ  അധിക യോഗ്യതയാണ് പി. മോഹൻ രാജന്  ഉള്ളതെന്നും അടൂർപ്രകാശ് ചോദിച്ചു. 

പത്തനംതിട്ട ഡി.സി.സി അഴിച്ചു പണിയണോ വേണ്ടയോ എന്ന് നേതൃത്വം ആലോചിക്കണം. ജില്ല പൂർണമായി  എൽ.ഡി. എഫിന് വിട്ടുനൽകിയതിനെപ്പറ്റി  പരിശോധിക്കണം. താൻ ഇപ്പോൾ കോന്നിക്കാരനല്ല, അവിടെ ഇടപെടുന്നത് പാർടി നേതാക്കൾക്ക് ഇഷ്ടപ്പെടുന്നുമില്ല .തന്നെ ഒറ്റപ്പെടുത്താൻ പാർട്ടി നേതാക്കൾ ശ്രമിച്ചു. എന്നെ നന്നായി അറിയാവുന്ന ജനങ്ങൾക്ക് അത്  ഇഷ്ടപ്പെട്ടില്ല.അവർ തക്ക മറുപടി കൊടുത്തു. അടൂർ പ്രകാശ് പ്രതികരിച്ചു.

Readers Comment

Add a Comment