Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:40 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
ni2i News Trivandrum

തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുടെ ഇടപെടലുണ്ടായെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന ശ്രദ്ധേയമാകുകയാണ്. ഈ വിഷയത്തിൽ കോൺഗ്രസ്സിനെയാണ് ഇ പി ജയരാജന്‍ ശക്തമായി വിമർശിക്കുന്നത്. കത്തോലിക്കാ സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും അതിനാൽ അതുകൊണ്ടുതന്നെ കോൺഗ്രസ്‌ സഭയെ ആക്ഷേപിക്കരുതെന്നും ആവശ്യപ്പെടുന്നു. കോൺഗ്രസ് ദയവായി മതസ്ഥാപനങ്ങളെ വലിച്ചിഴക്കരുതെന്നും എല്ലാ വിഭാഗത്തിന്റെയും ആളുകൾ രാഷ്ട്രീയത്തിലുണ്ടെന്നും, കോൺഗ്രസിന് ഏത് മതപുരോഹിതനെയും ആക്ഷേപിക്കാമെന്നാണോയെന്നും രാഷ്ട്രീയത്തിന് അതിർവരമ്പുകളില്ലേയെന്നും അദ്ദേഹം ചോദിച്ചു. തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫ് സഭയുടെ ആളാണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ ഇ പി ജയരാജന്‍ നല്‍കിയത്. എന്നാല്‍ തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപെട്ടിട്ടില്ലെന്നാണ് സിറോ മലബാര്‍ സഭ അറിയിച്ചത്. പത്രക്കുറിപ്പിലാണ് സഭ ഇക്കാര്യം വ്യക്തമാക്കിയത്.സ്ഥാനാർത്ഥി നിർണയത്തിൽ മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടുവെന്നും ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു വ്യക്തമാക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞു. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണെന്നും ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളുവെന്നും ചൂണ്ടിക്കാട്ടി. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണെന്നും കുറിപ്പിൽ പറഞ്ഞു. രണ്ടുദിവസം മുൻപാണ് ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ് ജോ ജോസഫ്. രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത് ചില ബാഹ്യശക്തികളുടെ സമ്മര്‍ദം മൂലമാണെന്ന് യു ഡി എഫ് ആരോപിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ പ്രഖ്യാപിച്ചതിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്നും പി സി ജോര്‍ജ് കൊടുത്ത സ്ഥാനാര്‍ഥിയാണോ ഇടതുപക്ഷത്തിന്റേതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരത്തെ ചോദിച്ചിരുന്നു.  യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിനെ പരിഹസിച്ചവരാണോ ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതെന്നും ഇതിനേക്കാൾ പ്രശസ്തനായ ഡോക്ടറെ കഴിഞ്ഞ തവണ തൃക്കാക്കരയിൽ യു.ഡി.എഫ് പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയത് തങ്ങളുടെ വിജയ സാധ്യത കൂട്ടുമെന്നും ഉമാ തോമസ് എൻ.എസ്.എസ് ആസ്ഥാനത്ത് പോയത് പിന്തുണ തേടാനാണെന്നും പി.ടി തോമസ് നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം അവർ നേടുമെന്നും സതീശൻ പറഞ്ഞു.

Readers Comment

Add a Comment