Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:20 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കരയാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇപ്പോഴിതാ  തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് എല്‍.ഡി.എഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞിരിക്കുകയാണ്.  ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.' തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം എന്നാണ് പി.സി. ചാക്കോ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഏതായാലും കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസ് എൽ ഡി എഫുമായി തിരഞ്ഞെടുപ്പിൽ സഹകരിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കെ വി തോമസ് രംഗത്തെത്തിയിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളോട് അഭിപ്രായം തേടാതെയാണ് ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതെന്നായിരുന്നു കെ വി തോമസിന്റെ വിമർശനം. സഹതാപമല്ല രാഷ്ട്രീയ പോരാട്ടമാണ് തൃക്കാക്കരയിൽ ആവശ്യം. ഇത്തരത്തിലാണോ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കേണ്ടതെന്ന് നേതൃത്വം ആലോചിക്കണമെന്നും തോമസ് വിമർശിച്ചിരുന്നു. എന്നാൽ, തൃക്കാക്കരയിലെ പ്രചാരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് അൽപസമയം മുമ്പ് കെ വി തോമസ് പ്രതികരിച്ചത്. താനിപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് പറയുമ്പോഴും വികസനത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് തുറന്നു പറയേണ്ട സമയമാണിതെന്ന് കെ വി തോമസ് രാവിലെ പറഞ്ഞിരുന്നു.  യുഡിഎഫ് സ്ഥാനാർഥിയും, അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി തനിക്ക് വ്യക്തി ബന്ധം ഉണ്ട്. എന്നാൽ വ്യക്തിബന്ധവും രാഷ്ട്രീയവും  രണ്ടാണ്. ഉമ തോമസിന്റെ വീട്ടിൽ ചെല്ലാം എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തി ബന്ധത്തിന്റെ പേരിൽ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ല.സ്ഥാാനാർഥി ചിത്രം തെളിഞ്ഞ ശേഷം ആർക്കാണ് പിന്തുണയെന്ന് വ്യക്തമാക്കാം. താൻ എൽ.ഡി.എഫിന് ഒപ്പം എന്നത് മാധ്യമ സൃഷ്ടിയാണെന്നും താൻ ഇപ്പോഴും കോൺ​ഗ്രസുകാരൻ ആണെന്നും കെ വി തോമസ് പ്രതികരിച്ചിട്ടുണ്ടായിരുന്നു. അതേസമയം തൃക്കാക്കരയിൽ ആരാകും എൽ ഡി എഫ് സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. മുൻ ഡിവൈഎഫ്ഐ നേതാവ് കൂടിയായ അഡ്വ എസ് അരുൺകുമാറാകും സ്ഥാനാർത്ഥിയെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് നേതൃത്വം അത് നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.

 

Readers Comment

Add a Comment