Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:39 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് മെയ് 31ന് നടക്കുകയാണ്. വീണ്ടും കേരള രാഷ്ട്രീയം ഈ തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുകയാണ്.  പി ടി തോമസ് എം.എല്‍.എ. അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള ഓട്ടപാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്പോഴിതാ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ് അറിയിച്ചിരിക്കുകയാണ്. ആപ്പും ട്വന്റി ട്വന്റിയും യുഡിഎഫിനും എൽഡിഎഫിനും ബദലായി മാറുമെന്നാണ് സാബു എം.ജേക്കബ് വാദിക്കുന്നത്. ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി സംസാരിച്ചെന്നും 15-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.


മുന്നണികള്‍ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. തൃക്കാക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി20 മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തോളം വോട്ടുകള്‍ ട്വന്റി 20 തൃക്കാക്കരയില്‍ നേടിയിരുന്നു. 10.18 വോട്ടുകള്‍ നേടിയ ട്വന്റി 20 നാലാം സ്ഥാനത്തെത്തിയിരുന്നു. പിടി തോമസ് വിജയിച്ചത് 14329 വോട്ടിനാണ്. യുഡിഎഫിന് 43.82 ശതമാനം വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫിന് 33.32 ശതമാനം വോട്ടും, എന്‍ഡിഎയ്ക്ക് 11.34 ശതമാനം വോട്ടും ലഭിച്ചു. ഇത്തവണയും എഎപിക്കൊപ്പം ചേര്‍ന്ന് ട്വന്റി 20 വോട്ട് പിടിച്ചാല്‍ അത് ഏത് പാര്‍ട്ടിയുടെയും ജയസാധ്യതയെ തന്നെ ബാധിച്ചേക്കാം. ഇടതുപക്ഷത്തിനാണ് ഇത് വെല്ലുവിളിയാവുക.


യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര അറിയപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം മോഹിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ തന്നെ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ട്. ഏതായാലും തൃക്കാക്കരയില്‍ ഇത്തവണ കടുത്ത മത്സരത്തിനാണ് സാധ്യത. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി ചര്‍ച്ചകളുമായി മുന്നോട്ടു പോവുകയാണ്. അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്.ഇതിനിടയിലാണ് ബദല്‍ ശക്തിയായുള്ള ട്വന്റി 20 സഖ്യത്തിന്റെ വരവ്. ദേശീയ തലത്തില്‍ ഭരണമികവ് തെളിയിച്ച് നില്‍ക്കുന്ന എഎപിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നാണ് സാബു എം ജേക്കബ് അവകാശപ്പെടുന്നത്.

 

 

 

Readers Comment

Add a Comment