Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പൈനാവ് എൻജിനീയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളുടെ ജാമ്യാപേക്ഷ തൊടുപുഴയിലെ ജില്ലാ സെഷൻസ് കോടതി തള്ളി. ഒന്നാം പ്രതി യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. ഇതിനെ ന്യായീകരിച്ച് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തന്റെ കുട്ടികൾ ജയിലിൽ കിടക്കുകയാണെന്നും അവർ ചെയ്ത കുറ്റമെന്താണെന്നും കെ സുധാകരൻ ചോദിക്കുന്നു. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോയെന്നും സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരൻ രൂക്ഷ വിമർശനം നടത്തി.
രണ്ടുമുതൽ ആറുവരെ പ്രതികളായ യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തടിയമ്പാട് ഇടയാൽ ജെറിൻ ജോജോ(22), ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ചേലച്ചുവട് തേക്കിലക്കാട്ട് ടോണി അബ്രാഹം(23), കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി കൊന്നത്തടി മങ്കുവ നാന്നിക്കുന്നേൽ നിതിൻ ലൂക്കോസ്(25), കെഎസ്യു ജില്ലാ സെക്രട്ടറി കട്ടപ്പന വെള്ളയാംകുടി ഉപ്പുമാക്കൽ ജിതിൻ തോമസ്(ഉപ്പൻ--24), യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചേലച്ചുവട് പുത്തൻപുരയ്ക്കൽ സോയിമോൻ സണ്ണി(28) എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് ശശികുമാർ തള്ളിയത്. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരൻ പരിഹസിച്ചു. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെയുടെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ഒന്നാം സർക്കാരിൻറെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നു. ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരൻ ചോദിച്ചു.
അതേസമയം ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടർന്നെന്നാണ് എഫ്ഐആർ. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേർന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാർ മർദ്ദിച്ചപ്പോഴാണ് കുത്തിയത്. പേന കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
24.47°C








