Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:38 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വികസന സമീപനത്തിലൂന്നി സംസ്ഥാനത്ത് ഭരണത്തുടർച്ച തുടരാൻ ലക്ഷ്യമിട്ട് അടിമുടി മാറ്റത്തിനൊരുങ്ങുന്ന സിപിഎമ്മിന്റെ അമരക്കാനായി കോടിയേരി ബാലകൃഷ്ണനെന്ന ജനപ്രിയ നേതാവ് വീണ്ടും. സംസ്ഥാന സെക്രട്ടറി പദത്തിൽ കോടിയേരി ബാലകൃഷ്ണൻറേത് ഇത് മൂന്നാംമൂഴമാണ്. സർവ്വസമ്മതിയും പ്രവർത്തന മികവും  തന്നെയാണ് സെക്രട്ടറി സ്ഥാനത്ത് കോടിയേരിയുടെ മൂന്നാം ഊഴത്തിൻറെ കാരണം. കൊച്ചിയിൽ സമാപിച്ച സംസ്‌ഥാന സമ്മേളനത്തിൽ ഐകണേ്‌ഠ്യേനയാണ്​ കോടിയേരിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന്​ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. മക്കൾ ഉൾപ്പെട്ട വിവാദങ്ങളും മഹാരോഗവും മറികടന്ന് അടുത്തിടെ  തിരിച്ചെത്തിയ സെക്രട്ടറിയുടെ തുടർച്ച എറണാകുളം സമ്മേളനത്തിന് മുമ്പേ ഉറപ്പിക്കപ്പെട്ടിരുന്നു.

കണ്ണൂരെന്ന രാഷ്ട്രീയക്കളരിയിൽ വളർന്ന കോടിയേരി ബാലകൃഷ്ണൻ ആലപ്പുഴ സമ്മേളനത്തിൽ 2015 ഫെബ്രുവരി 23 നാണ് ആദ്യമായി സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 2020ലെ തദ്ദേശ തിരഞ്ഞെടുപ്പു മുതൽ കഴിഞ്ഞ ഡിസംബർ വരെ അദ്ദേഹം സ്ഥാനത്തുനിന്ന് വിട്ടു നിന്നിരുന്നു. മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിനാലാണ് കോടിയേരി മാറിനിൽക്കുന്നതെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഗൗരവക്കാരനായ പിണറായിയിൽ നിന്നും പാർട്ടി അമരത്തേക്കുള്ള  സൗമ്യനായ കോടിയേരിയുടെ വരവ് ആലപ്പുഴ സമ്മേളനത്തിലായിരുന്നു. തൃശ്ശൂരിൽ രണ്ടാമൂഴവും കടന്ന് എറണാകുളത്തെത്തുമ്പോൾ നായക സ്ഥാനത്ത് കോടിയേരിക്ക് പകരം  പാർട്ടിക്ക് മുന്നിൽ മറ്റൊരു പേരുണ്ടായിരുന്നില്ല.

കോടിയേരിയുടെ അഭാവത്തിൽ എ. വിജയരാഘവനായിരുന്നു താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചത്. സ്ഥിരം സെക്രട്ടറിയില്ലാതെയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി ഇടതുപക്ഷം ഭരണത്തുടർച്ച നേടിയത്. എങ്കിലും മന്ത്രിസഭാ രൂപീകരണത്തിൽ പോലും സുപ്രധാന തീരുമാനങ്ങളുണ്ടായത് കോടിയേരിയുടെ നേതൃത്വത്തിലായിരുന്നു.

Readers Comment

Add a Comment