Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റോഡുകൾ കുത്തിപ്പൊളിച്ച് പൈപ്പിടുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾ കേരളത്തിലെ റോഡുകളിൽ നടത്തുന്നത് പതിവാണ്. കോടികൾ മുടക്കി പണിത റോഡുകളാണ് ഇത്തരത്തിൽ ടാറിങ് ഉണങ്ങും മുൻപ് കുത്തിപ്പൊളിക്കുന്നത്. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികൾ ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പൊതുമരാമത്ത്-ജലവിതരണ വകുപ്പുകളുടെ യോജിപ്പ് ഇല്ലാത്ത പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത് സംഭവിച്ചിരുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ റോഡ് കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വകുപ്പിൻറെ ചുമതലയേറ്റെടുത്തയുടൻ തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി  റോഷി  അഗസ്റ്റിൻ  ഇക്കാര്യത്തിൽ  മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും നാടിൻറെ പൊതുവായ പ്രശ്നം എന്ന നിലയിൽ വകുപ്പുകളുടെ ഏകോപനത്തിനായി അദ്ദേഹം മുൻകൈയ്യെടുത്തെന്നും മന്ത്രി പറഞ്ഞു.

പ്രവൃത്തി കലണ്ടറിൻറെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂർത്തീകരിച്ച റോഡുകൾ ഒരു വർഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാൻ അനുവദിക്കുകയുള്ളുവെന്നും ചോർച്ചയെ തുടർന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികൾ, വലിയ പദ്ധതികൾ, ഉയർന്ന മുൻഗണനയുള്ള പദ്ധതികൾ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. ജനുവരിയിൽ വിളിച്ചുചേർ‌ത്ത മന്ത്രിതല യോഗത്തിലാണ് പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. രണ്ട് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചിരുന്നു. ആ സമിതിയാണ് പ്രവൃത്തി കലണ്ടർ എന്ന ആശയം മുന്നോട്ട് വെച്ചത്. 

Readers Comment

Add a Comment