Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടർന്നേക്കുമെന്ന് സൂചന. യുവനേതാക്കളായ പിഎ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എന്നിവർക്കും സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോടിയേരി പാർട്ടി സെക്രട്ടറി ആയി തുടരണമെന്നാണ് പോളിറ്റ് ബ്യൂറോയുടെയും താൽപര്യം. സംസ്ഥാന സെക്രട്ടറി പദത്തിൽ കോടിയേരി ബാലകൃഷ്ണൻ്റേത് ഇത് മൂന്നാംമൂഴമാണ്. അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങൾ എത്തുമെന്നാണ് സൂചന. സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ എന്നിവർക്കും സാധ്യതയുണ്ട്. പി ജയരാജൻ്റെ പേര് നിലവിൽ ചർച്ചയിൽ ഇല്ല എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വ്യക്തത നാളെയുടെ പുറത്തു വരും.

അതേസമയം പൊലീസിനെ വിമർശിക്കുന്ന തരത്തിലുള്ളതൊന്നും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ വന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. പൊലീസിനെ പിന്തുണക്കേണ്ട കാര്യമില്ല. പൊലീസിന് ആരുടെയും പിന്തുണയുടെ ആവശ്യവുമല്ല. ഇടതുപക്ഷ സർക്കാരിന് ഒരു പൊലീസ് നയമുണ്ട്. ജനസൗഹൃദമാണ് ആ പൊലീസ് നയം. അതിൽ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കിൽ തിരുത്തും. സമ്മേളനത്തിൽ ഇക്കാര്യങ്ങളൊന്നും ആരും പറഞ്ഞിട്ടില്ല എന്നും കോടിയേരി കൂട്ടിച്ചേർത്തു.

Readers Comment

Add a Comment