Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:26 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് ശേഷം കേരളത്തിൽ വലിയൊരു സംഘർഷത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് കെ. മുരളീധരൻ എം.പി. കോൺ​ഗ്രസ് പുന:സംഘടനയിൽ അന്തിമ തീരുമാനമെടുക്കേണ്ട് ഹൈക്ക‌മാണ്ട് ആണെന്ന് കെ.മുരളീധരൻ പറഞ്ഞു. പുന:സംഘടനയിൽ പരാതി ഉള്ളവർ ഉണ്ടാകും. അവർക്ക് പരാതി പറയാൻ അവസരമുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. കോൺ​ഗ്രസിൽ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എം പിമാർ പരാതിക്കത്ത് ഹൈക്കമാണ്ടിന് നൽകിയോ എന്ന് തനിക്ക് അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രുവശത്ത് വ്യവസായ സൗഹൃദമാണെന്ന് സർക്കാർ പറയുമ്പോൾ, ഉള്ള വ്യവസായമൊക്കെ പൂട്ടിക്കുകയാണ്. ഈ കാര്യങ്ങളിലൊക്കെ ശക്തമായ സമരം വേണ്ട സമയമാണിതെന്നും കെ.പി.സി.സി പുനസംഘടപ്പിക്കേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു.

പുന:സംഘടന നിർത്തിവച്ചപ്പോൾ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം.കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാർട്ടിയിൽ ചുരുക്കം ചില പ്രശ്നങ്ങൾ ഉണ്ട്. അത് ഉടൻ പരിഹരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. രമേശ് ചെന്നിത്തലയും ആയി തനിക്ക് തർക്കങ്ങൾ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. സർക്കാരിനെതിരായി ശക്തമായി സമരം ചെയ്യേണ്ട കാലഘട്ടത്തിൽ കാലാവധി കഴിഞ്ഞ ഒരു കമ്മിറ്റിയുമായി കെ.പി.സി.സി മുന്നോട്ടുപോകുമ്പോൾ ഒരു ചെറിയ പ്രയാസമുണ്ട്. കഴിയുന്ന വിധം പരാതി ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എം പിമാരുടെ പരാതിയെ തുടർന്നാണ് പുന:സംഘടന നിർത്തിവയ്ക്കാൻ കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്. പുന:സംഘടന ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി. 

Readers Comment

Add a Comment