Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഔദ്യോഗിക വസതിയിൽ ഗ്രൂപ്പ് യോഗം ചേർന്നുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേറെ പണിയില്ലാത്തവരാണ് ഗ്രൂപ്പുമായി നടക്കുന്നതെന്നും, തനിക്ക് പണിയുണ്ട് എന്നും താൻ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല, പുനഃസംഘടനയുടെ കാര്യം ചർച്ച ചെയ്യാൻ എല്ലാ ഗ്രൂപ്പുകളുടെയും നേതാക്കൾ തന്നെയും കെ.പി.സി.സി പ്രസിഡന്റിനെയും കാണാനായി എത്തുന്നുണ്ട് എന്ന് വി ടി സതീശൻ പറഞ്ഞു. തന്നോടും കെ.പി.സി.സി പ്രസിഡന്റിനോടുമല്ലാതെ ആരോടാണ് പുനഃസംഘടനയുടെ കാര്യം പറയേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.
ഏത് ഗ്രൂപ്പിന്റെ യോഗമാണ് തന്റെ വസതിയിൽ നടന്നതെന്ന് വി.ഡി സതീശൻ മാധ്യമങ്ങളോട് ചോദിച്ചു. എല്ലാ ഗ്രൂപ്പുകളുടെയും യോഗം നടന്നിട്ടുണ്ട്. പ്രസിഡന്റിനെ കെ.പി.സി.സി ഓഫീസിലും തന്നെ ഔദ്യോഗിക വസതിയിലും വെച്ചാണ് കാണുന്നതെങ്ങ് വി ടി സതീശൻ ആരോപിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള നേതാക്കൾ തന്നെ ഇന്നലെ വന്ന് കണ്ടിരുന്നതായും കെ.സി ജോസഫിന്റെയും എം.എം ഹസന്റെ നേരിട്ടെത്തി സംസാരിച്ചു, രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവർ കാണാൻ വരുന്നുണ്ട്. എല്ലാ ജില്ലകളിൽ നിന്നും നേതാക്കൾ വരുന്നുണ്ട്. തുറന്ന സ്ഥലമാണ് തന്റെ ഔദ്യോഗിക വസതി. അവിടെ അടച്ചിട്ട യോഗങ്ങളില്ലെന്നും വി.ഡി സതീശൻ വ്യെക്തമാക്കി.
അതോടൊപ്പം തന്നെ എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് വ്യക്തമായിട്ട് അറിയാമെന്നും അദ്ദേഹം പറയുകയുണ്ടായി. ഒന്നും പറയാനില്ലാത്തവരാണ്. സർക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും പോരാടുമ്പോൾ പിന്നിൽ നിന്നും വലിക്കാനുള്ള നീക്കമാണ്. ഒന്നും നടക്കുന്നില്ലല്ലോ. ചെറിയ കുത്സിത ശ്രമങ്ങളാണ്. ഏത് പാർട്ടി പ്രവർത്തകർക്കും അല്ലാത്തവർക്കും തന്റെ ഔദ്യോഗിക വസതിയിൽ വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
22.95°C








