Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:22 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെയും ഹരിപ്പാട് ആർ എസ് എസ് പ്രവർത്തകനെയും കോല ചെയ്തത് സിപിഎം കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചു വെക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ണൂർ വിവാഹാഘോഷത്തിനിടയിൽ ബോംബെറിഞ്ഞ് യുവാവിനെ കൊന്നതും സിപിഎമ്മുകാരാണ്. എന്നാൽ പാർട്ടി പത്രം പ്രസിദ്ധീകരിച്ച കല്ലുവെച്ച നുണ അതേപോലെ നിയമസഭയിൽ അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് നിയമസഭയിൽ സംസാരിച്ചതിലൂടെ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് പിണറായി ചെയ്‌തെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മുകാർ പ്രതികളായ കൊലപാതകങ്ങൾ വാക്കുതർക്കമായി സഭയിൽ അവതരിപ്പിക്കുന്ന മന്ത്രി ലോക്കൽ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധപധിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.

ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകർ 4 സിപിഎമ്മുകാർ കൊലപ്പെടുത്തി എന്നാണു സിപിഎമ്മുകാർ തന്നെ പറയുന്നത്. എന്നാൽ ജില്ലയിലെ സിപിഎം പ്രവർത്തകർക്ക് പോലും ആ രക്തസാക്ഷികൾ ആരൊക്കെയാണെന്ന് അറിയില്ല, തിരുവല്ലയിലെ സിപിഎം പ്രവർത്തകനായ സന്ദീപിനെ ആർഎസ്എസ്സുകാർ കൊല ചെയ്ത ലിസ്റ്റിലാണ് മുഖ്യമന്ത്രി പെടുത്തിയത്. എന്നാൽ ഈ പ്രതികൾ എല്ലാംതന്നെ സിപിഎമ്മുകാരാണ്. ഇത്രയും വസ്തുതാ വിരുദ്ധമായി ഒരു മുഖ്യമന്ത്രിയും നിയമസഭയിൽ പെരുമാറിയിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയൻ അധികാരത്തിലേറിയത് മുതൽ 25 സംഘപരിവാർ പ്രവർത്തകരാണ് കേരളത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ 4 മാസം കൊണ്ട് 4 ആർഎസ്എസ് പ്രവർത്തകരും. ഇതിൽ മൂന്നു പേരെ വധിച്ചത് പോപ്പുലർ ഫ്രണ്ടും ഒരാളെ വധിച്ചത് സിപിഎമ്മുകാരനുമാണ്. മതതീവ്രവാദികൾക്ക് വെള്ളവും വളവും നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്. കേരളത്തിലെ തീവ്രവാദികളുടെ പല കേന്ദ്രങ്ങളിലും പോലീസിന് പ്രവേശനം പോലുമില്ലെന്നും സുരേന്ദ്രൻ കൂട്ടി ചേർത്ത്.

Readers Comment

Add a Comment