Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:23 am
  • 18th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുന്നയിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. അഭയ കേസിൽ സിറിയക് ജോസഫ് ഇടപെട്ടിട്ടുണ്ടെന്ന് ജലീൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതിയെ രക്ഷിക്കാനാണ് സിറിയക് ജോസഫ് ഇടപെട്ടതെന്നും പ്രതികളുടെ നാർകോ പരിശോധനാ ലാബ് അദ്ദേഹം സന്ദർശിച്ചിരുന്നെന്നും ജലീൽ ആരോപിച്ചു. സിസ്റ്റർ അഭയാ കേസിലെ ഒന്നാം പ്രതിയുമായി തനിക്ക് കുടുംബബന്ധമുണ്ടോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു. ഒന്നുകിൽ അദ്ദേഹം രാജിവെക്കുക, അല്ലെങ്കിൽ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിച്ച താനടക്കമുള്ളവർക്കെതിരായി നടപടി സ്വീകരിക്കുക. രണ്ടിലൊന്ന് അദ്ദേഹം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ജലീൽ കൂട്ടിച്ചേർത്തു.

അഭയക്കേസിലെ ഒന്നാം പ്രതിയുമായി തനിക്ക് ബന്ധമുണ്ടോ എന്ന് സിറിയക് ജോസഫ് വെളിപ്പെടുത്തണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു. നേരത്തെ ഇതേ വിഷയത്തിൽ ജലീൽ ഫേസ്ബുക്കിലും കുറിപ്പ് പങ്കുവെച്ചിരുന്നു. നേരത്തേ തന്നെ അഭയ കേസിലെ പരാതിക്കാരൻ കൂടിയായിരുന്ന ജോമോൻ പുത്തൻ പുരയ്ക്കൽ ഈ ആരോപണമുന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് അന്നേ വഴിവച്ചതാണ്. 13 വർഷമായി ജസ്റ്റിസ് സിറിയക് ജോസഫ് ഈ വിഷയത്തിൽ തുടരുന്ന മൗനം ഇപ്പോഴെങ്കിലും വെടിയണമെന്നും, എന്താണ് ഫാ. തോമസ് കോട്ടൂരുമായി ബന്ധമെന്ന് വെളിപ്പെടുത്തണമെന്നുമാണ് കെ ടി ജലീൽ നിയമസഭയുടെ മീഡിയ റൂമിൽ നടത്തിയ വാർർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. 

അനാർക്കോ അനാലിസിസ് നടത്തിയ ലാബിൽ സിറിയക് ജോസഫ് സന്ദർശനം നടത്തിയെന്ന് അവിടുത്തെ ഉദ്യോഗസ്ഥയായ ഡോ. മാലിനി സി.ബി.ഐക്ക് നേരത്തെ മൊഴി നല്കിയിട്ടുള്ളതാണ്. 2008-ൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേ, ജസ്റ്റിസ് സിറിയക് ജോസഫ് ബെംഗളുരുവിലെ നാർകോ അനാലിസിസ് ലാബിൽ എത്തിയെന്നും അദ്ദേഹവുമായി ഫാദർ കോട്ടൂരിൻറെ നാർകോ അനാലിസിസ് പരിശോധനയെക്കുറിച്ച് സംസാരിച്ചെന്നും ആണ് ഡോ മാലിനി മൊഴി നൽകിയിരുന്നത്. ഫാദർ തോമസ് കോട്ടൂരിൻറെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻറെ ഭാര്യയുടെ സഹോദരിയെയാണ്. ഈ ബന്ധം മറച്ചുവച്ചുകൊണ്ട് സിറിയക് ജോസഫ്, 2008-ൽ ബെംഗളുരുവിലെ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തി, വിവരങ്ങൾ തേടിയെന്നാണ് ആരോപണം. അന്ന് കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. 

ന്യായാധിപൻ എന്ന നിലയിൽ ഇരിക്കുന്ന സ്ഥാനത്തോട് എന്തെങ്കിലും വിധത്തിലുള്ള ബഹുമാനം ഉണ്ടെങ്കിൽ അദ്ദേഹം തൽസ്ഥാനം രാജിവെക്കുകയാണ് വേണ്ടതെന്നും ജലീൽ പറഞ്ഞു. ജസ്റ്റിസ് സിറിയക് ജോസഫ് മൗനം വെടിയണമെന്നും ജലീൽ ആവശ്യപ്പെട്ടു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ ടി ജലീൽ നേരിട്ട് തന്നെ ഗുരുതരമായ, വ്യക്തിപരമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. മൂന്നര വർഷത്തിൽ സുപ്രീംകോടതിയിൽ ആറ് കേസുകൾ മാത്രം തീർപ്പാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായപ്പോൾ തനിക്കെതിരായ കേസിൽ വെളിച്ചത്തെക്കാൾ വേഗത്തിൽ വിധി പുറപ്പെടുവിച്ചെന്ന് പറഞ്ഞാണ് ജലീൽ ആരോപണങ്ങൾ തുടങ്ങിയത്. 

Readers Comment

Add a Comment