Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:19 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യം ഉറ്റുനോക്കിയ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹരിയാനയിൽ‌ കോൺ​ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം.  ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിൽ ബി.ജെ.പിയ്ക്കും കോൺ​ഗ്രസിനും 35 സീറ്റുകൾ വീതവും ദുഷ്യന്ത് പട്ടാല നേതൃത്വം നൽകുന്ന ജെ.ജെ.പിക്ക് പത്ത്സീറ്റുകളും ലഭിച്ചു. പത്തു സീറ്റുകളിൽ സ്വതന്ത്രസ്ഥാനാർത്ഥികളും വിജയിച്ചു.പട്ടാലയുടെ ജെ.ജെ.പിയുമായി സഖ്യമുണ്ടാക്കി മന്ത്രിസഭ രൂപീകരിക്കാൻ കോൺ​ഗ്രസ് ശ്രമം തുടങ്ങി. 

പാർട്ടിക്ക്  തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  ഹരിയാന ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ സുഭാഷ് ബറാല രാജിവച്ചു.അതേസമയം മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേനസഖ്യം ഭരണത്തുടർച്ച ഉറപ്പാക്കി. തിരഞ്ഞെടുപ്പ് നടന്നത് 288 സീറ്റുകളിൽ 164 ലും ബി.ജെ.പി-ശിവസേന സഖ്യം വ്യക്തമായ ലീഡ് നേടി. 145 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കോൺ​ഗ്രസ്- എൻ.സി.പി സഖ്യത്തിന് 94 മണ്ഡലങ്ങളിൽ മാത്രമേ ലീഡ് നേടാനായുള്ളൂ.

Readers Comment

Add a Comment